Thursday, August 29, 2024
HomeINFORMATIONS & PROJECTSമുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന തുടങ്ങിയ മത-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍...

മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന തുടങ്ങിയ മത-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ അഞ്ചുലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ്.

കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ബിരുദബിരുദാനന്തര പിഎച്ച്‌.ഡി കോഴ്‌സുകളില്‍ ഉന്നതപഠനം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ആണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍നിന്നോ വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശ പഠനത്തിനു പ്രവേശനം ലഭിച്ച ശേഷമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.

സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ, കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയില്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സര്‍ക്കാര്‍ ധനസഹായമോ, സ്‌കോളര്‍ഷിപ്പുകളോ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷകനും മാതാപിതാക്കളും കേരളത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് മുന്‍ഗണന. കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപവരെയുള്ള എ.പി.എല്‍ വിഭാഗക്കാരെയും പരിഗണിക്കും.

ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ലോക റാങ്കിങില്‍ ഉള്‍പ്പെട്ട വിദേശ യൂനിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹയതയുണ്ടാകൂ. പരമാവധി അഞ്ചുലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10.

വിലാസം: ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം- 33.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES