തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത വൈദികരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു.
തീര സംരക്ഷണത്തിന് വേണ്ട നടപടികള്‍ അടിയന്തിരമായി
ആരംഭിക്കുക, അദാനി പോര്‍ട്ട് നിര്‍മ്മിക്കുന്ന പുലിമുട്ട് പ്രവര്‍ത്തനം നിര്‍ത്തിവച്ച് പഠനവിധേയമാക്കുക, കടൽ ക്ഷോഭത്തിൽ ഭവനങ്ങള്‍ നഷ്ട്ടപ്പെട്ടവരെ ഉടനടി പുനരധിവസിപ്പിക്കാനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുക, വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുക, മണ്ണെണ്ണയുടെ സബ്സീഡി കൂട്ടുക, മണ്ണെണ്ണ വില വര്‍ധന പിന്‍വലിക്കുക, കടൽ ക്ഷോഭത്തെക്കുറിച്ച് മുന്നറിയിപ്പുളള ദിവസങ്ങളിൽ മിനിമം വേദനം ഉറപ്പു നൽകുക.
എന്നിങ്ങനെ നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ നിരവധി പുരോഹിതർ പങ്കെടുത്തു.

