കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ വാർഷിക സമ്മേളനം കായിക്കര ആശാൻ സ്‌മാരകത്തിൽ രണ്ടു ദിവസങ്ങളിലായി നടന്നു.
ഉദ്‌ഘാടന സമ്മേളനവും ബോധ വത്കരണ ക്ലാസും പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം എൻ ജഗജീവൻ ഉദ്‌ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡന്റ് ആർ സുധീർരാജ് അദ്ധ്യക്ഷത വഹിച്ചു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ വി ലൈജു , അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ ,പരിഷത്ത് ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണൻ മേഖലകമ്മിറ്റി അംഗം ബിഎസ് സജിതൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തിൽ പരിഷത്ത് മേഖലാ പ്രസിഡന്റ് ആർ സുധീർരാജ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ഡോ ബിനു സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി ബിനു തങ്കച്ചി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം ഷൗക്കി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ജിനുകുമാർ സംഘടനാ രേഖ അവതരിപ്പിച്ചു.
പരിഷത്ത് ജില്ലാ സെക്രട്ടറി രാജിത്ത് , ജില്ലാ ജോയിന്റ് സെക്രട്ടറി സിനി , മേഖല കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, ഷാൻ ഷക്കീർ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ആർ.സുധീർ രാജ്, ,പ്രേമ ,എം ഷൗക്കി ,സുനിൽകുമാർ ‘ ബി.എസ്.സജിതൻ എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൻ്റെ ഭാഗമായി വീടുകളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണം നടത്തുന്നതിൻ്റെ പ്രാധാന്യം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വീടുകൾ കേന്ദ്രീകരിച്ച് കാമ്പയിൻ പ്രവർത്തനവും സംഘടിപ്പിച്ചു.