വായനാദിനത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് കോൺവെന്റ് എൽപി സ്കൂളിന്റെ (SHCLPS) നേതൃത്വത്തിൽ വായനാ വാചാരണം സംഘടിപ്പിച്ചു.
ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയിലേയ്ക്ക് കുട്ടികളെ അണിനിരത്തിയ റാലിയോടെ ആരംഭിച്ച വാരാചരണ പരിപാടികളുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സ്റ്റീഫൻ നിർവ്വഹിച്ച ചടങ്ങിൽ വായനയുടെയും വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവകവി അനു അലക്സ് പ്രഭാഷണം നടത്തി.
തുടർന്ന് കവിയരങ്ങ് ,കവിപരിചയം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. വിമല ടീച്ചർ (റിട്ടർഡ്) ആശംസകളും പറഞ്ഞു.
പരിപാടിയിൽ ഹെഡ്മാസ്റ്റർ സിസ്റ്റർ ബ്ളാജ്, സിസ്റ്റർ മറിയം സുധി, അധ്യാപകരായ അന്നമമ, റോസി, പ്രിൻസി, റാണി, സുനി, ജിനൂ, മേഴ്സി എന്നിവർ പങ്കെടുത്തു.

