അഞ്ചുതെങ്ങ് മണ്ണാക്കുളം സ്വദേശിനികളായ സഹോദരിമാരാണ് SSLC പ്ലസ് ടു പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.
അഞ്ചുതെങ്ങ് മണ്ണാക്കുളം മിഥുലഹൗസിൽ ഷാജി ജോളി ദമ്പതികളുടെ മക്കൾ
മിഥിലാ ഷാജി, മാനസ ഷാജി എന്നിവരാണ് അഭിമാന നേട്ടം കൈവരിച്ചത്.
ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി വിദ്യാർത്ഥിനിയായ മിഥിലാ ഷാജി പ്ലസ് ടു കോമേഴ്സ് പരീക്ഷയിൽ നാല് A+ ഉം രണ്ട് A യും കടയ്ക്കാവൂർ SSPB ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായ മാനസ ഷാജി SSLC പരീക്ഷയിൽ എല്ലാ വിഷങ്ങൾക്കും A+ കരസ്ഥമാക്കുകയായിരുന്നു.
മത്സ്യതൊഴിലാളിയായ ഷാജി മൂന്ന് വർഷം മുൻപാണ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടത്, തങ്ങളുടെ പിതാവിന്റെ ആഗ്രഹ സഫലീകരണമാണ് ഈ വിജയമെന്ന് മിഥിലയും മാനസയും പറയുന്നു.
ഇരുവരുടേയും പ്രാഥമിക വിദ്യാഭ്യാസം അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് LP സ്കൂളിലായിരുന്നു.

