Saturday, August 24, 2024
HomeANCHUTHENGUമണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം : മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ചർച്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം : മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ചർച്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ചർച്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.

കലാപത്തിൽ ദുരിതം അനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് അഞ്ചുതെങ്ങ് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ചർച്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്.

പ്രതിഷേധ ജാഥ ഫാദർ ജോൺസൻ ഉൽഘാടനം ചെയ്തു. പരിപാടിയിൽ ഇടവക സെക്രട്ടറി നെൽസൺ ഐസക്, വൈസ് പ്രസിഡന്റ്‌ ജെയിംസ്, കെ.എൽ.സി.എ തിരുവന്തപുരം ട്രെഷർ ജോഷി ജോണി, ഇടവക കമ്മിറ്റി അംഗങ്ങളായ ക്രിസ്തുദാസ്, ക്രിസ്റ്റഫർ, ഫ്രാൻസിസ്, വല്ലേറിയാൻ ഐസക്,, സുനിത ഫ്രഡി, റെയിച്ചൽ ജോസഫ്, കുഞ്ഞുമോൻ ജോണി, സെൽവി ക്ലമന്റ്,മേരി ജിനി തുടങ്ങിയവർ നേതൃത്വം നൽകി.

മാമ്പള്ളിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ മണ്ണാകുളം വഴി അഞ്ചുതെങ്ങ് ജംഗ്ഷനിൽ എത്തി മാമ്പള്ളിയിൽ അവസാനിച്ചു. പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം ഇടവകയിലെ നൂറ്കണക്കിന്പേർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES