മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണംമൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കുംഅനുബന്ധതൊഴിൽ ചെയ്ത് ഉപജീവനം കണ്ടെത്തുന്ന മറ്റ് തൊഴിലാളികൾക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുസ്ലിംലീഗ് പെരുമാതുറ മേഖല പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. പെരുമാതുറ മേഖല ട്രഷറർ ഫസിൽ ഹഖ് അദ്ധ്യക്ഷത വഹിച്ചു.
തോന്നയ്ക്കൽ ജമാൽ, ഷംസു ദ്ദീൻ ഹാജി, ഷഹീർ ജി. അഹ മ്മദ്, ജസീം ചിറയിൻകീഴ്, ഷാഫി പെരുമാതുറ, സജീബ് പുതുക്കുറിച്ചി, എസ്.എം.അഷ്റഫ്, സുനിൽ മൗലവി, സിയാദ് കഠിനംകുളം, അൻസർ പെരുമാതുറ, അനസ്മാടൻവിള, അനിൽ പുതുക്കുറിച്ചി, നൗഷാദ്, ജസീം, നജീബ് പെരുങ്ങുഴി, ഷാഹുൽ ചേരമാൻ തുരുത്ത് തുടങ്ങിയവർ പങ്കെടുത്തു.