ജനുവരി 11 മുതൽ 14 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഞായർ ഒമ്പതിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.
അത്ലറ്റിക്സ്, ആർച്ചറി, ആംറെസ്ലിങ്, ബാഡ്മിന്റൺ, ബോൾ ബാഡ്മിന്റൺ, ബാസ്ക്‌കറ്റ്‌ബോൾ, ബോഡി ബിൽഡിങ്, ചെസ്, ഫുട്ബോൾ, ഹാൻഡ്‌ബോൾ, ഹോ ക്കി, ജൂഡോ, കബഡി, ഷൂട്ടിങ്, നീന്തൽ, ടേബിൾ ടെന്നീസ്, ടെന്നീസ്, വോളിബോൾ, ഭാരോദ്വഹനം, യോഗ എന്നീ ഇനങ്ങളിലാണ് തെരഞ്ഞെടുപ്പ്.
പങ്കെടുക്കാൻ താൽപ്പര്യമുള്ള കായികതാരങ്ങളും ടീമുകളും ഞായർ രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ഫോൺ: 9895708411, 9496201770,
9447205884.

