Monday, August 26, 2024
HomeKADAKKAVURകടയ്ക്കാവൂർ ചെക്കാലവിളാകം മാർക്കറ്റ് നവീകരണം ഉടൻ ആരംഭിക്കുമെന്ന് സൂചന : പഴയകെട്ടിടം ഉടൻ പൊളിച്ചുനീക്കിയെക്കും.

കടയ്ക്കാവൂർ ചെക്കാലവിളാകം മാർക്കറ്റ് നവീകരണം ഉടൻ ആരംഭിക്കുമെന്ന് സൂചന : പഴയകെട്ടിടം ഉടൻ പൊളിച്ചുനീക്കിയെക്കും.

കടയ്ക്കാവൂർ ചെക്കാലവിളാകം മാർക്കറ്റ് നവീകരണ പ്രവർത്തികളുടെ ഭാഗമായി പഴയ കെട്ടിടം ഉടൻ പൊളിച്ചു നീക്കുമെന്ന് സൂചന.

മാർക്കറ്റിലെ നിലവിലെ കെട്ടിടം പൊളിച്ച് പുതിയത് പണിയാൻ കിഫ്ബി ഫണ്ടിൽ നിന്നും രണ്ടേമുക്കാൽ കോടി രൂപയാണ് നിർമ്മാണ പ്രവർത്തികൾക്കായ് അനുവദിച്ചത്. പ്രഖ്യാപനം വന്നതോടെ മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിയും മറ്റ് കടകളിലെ കച്ചവടക്കാരെയും ഗ്രാമ പഞ്ചായത്ത് ഇടപെട്ടുകൊണ്ട് സമയബന്ധിതമായി ഒഴിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് വർഷങ്ങൾ കഴിഞ്ഞിട്ടും പഴയ കെട്ടിടം പൊളിച്ചുനീക്കുവാനുള്ള പ്രാരംഭനടപടികൾ പോലും ആരംഭിക്കുവാൻ അധികൃതർക്ക് സാധച്ചിരുന്നില്ല. ഇതോടെ ഇവിടുത്തെ കച്ചവടക്കാരുടെ ജീവിതം വഴിമുട്ടുകയും ചെയ്തിരുന്നു.

ഈ വിഷയം പല ഘട്ടങ്ങളിലായി ബന്ധപ്പെട്ടവർക്ക് മുന്നിൽ ഉന്നയിക്കപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല, ഇത് കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

ഇതോടെയാണ് കടകൾ പൊളിക്കാനും ഉടൻ തന്നെ പൊളിച്ചു നീക്കി നവീകരണ പ്രവർത്തികൾ ആരംഭിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായതെന്നാണ് സൂചന.

രണ്ടാഴ്ചയ്ക്കകം കെട്ടിടങ്ങളും മറ്റും പൊളിച്ച് മാറ്റാനാണ് തീരുമാനമാണെന്നാണ് സൂചന. മാർക്കറ്റ് പൊളിച്ചാൽ ഉടൻ തന്നെ പുനരുദ്ധാരണ നടപടികൾ ആരംഭിക്കുമെന്നും പറയപ്പെടുന്നുണ്ട്.

എന്നാൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കെട്ടിടം പൊളിച്ച് നീക്കി പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നു എന്ന പ്രതീതി സൃഷ്‌ടിച്ച് പ്രദേശവാസികളുടെ രോഷം തണുപ്പിക്കാനുള്ള അധികൃതരുടെ തന്ത്രമാണിതെന്നും പറയപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES