Monday, August 26, 2024
HomeANCHUTHENGUപൂത്തുറയിൽ കടലാക്രമണം രൂക്ഷം : മൂന്നോളം വീടുകൾ തകർന്നു.

പൂത്തുറയിൽ കടലാക്രമണം രൂക്ഷം : മൂന്നോളം വീടുകൾ തകർന്നു.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തീരമേഖലകളിൽ കടലാക്രമണം അതിരൂക്ഷം.
അഞ്ചുതെങ്ങ് പൂത്തുറയിൽ ഉയർന്ന തിരമാലകളാണുണ്ടാവുന്നത്. ശക്തമായ കടലാക്രമണത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി ഭാഗികമായി തകരുകയും ചെയ്തു. അഞ്ചുതെങ്ങ് പെരുമാതുറ തീരദേശ പാതയിൽ പോലീസ് ഗതാഗതം വഴി തിരിച്ചു വിടുന്നു.

ഇന്നലെ രാത്രി 9:00 മണിയോടെയാണ് തീരത്ത് കടലാക്രമണം ആരംഭിച്ചത്. കടലാക്രമണം ശക്തമായതോടെ രാത്രി വൈകി 3 വീടുകളിലെ താമസക്കാർ വീടുവിട്ടിറങ്ങി.

രാവിലെയുണ്ടായ കടലാക്രമണത്തിലാണ് മത്സ്യത്തൊഴിലാളിയായ ഷിബുവിൻ്റെ വീട് ഭാഗികമായി തകർന്നത്. വീടിൻ്റെ തറ ഭാഗം പൂർണ്ണമായും തകർന്നതോടെ റോഡിലേയ്ക്ക് തിരയടിച്ചു വെള്ളം കയറുന്ന സാഹചര്യമുണ്ടായി. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES