സൂപ്പർസ്റ്റാറും മുൻ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് സിനിമതാരവും മുൻ രാജ്യസഭാഗവുമായ സുരേഷ്ഗോപിയെ ബിജെപി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തിയത്.
പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് ഇതുവരെ കോർ കമ്മിറ്റിയിലേക്ക് എത്തിയിരുന്നത്. എന്നാൽ കേന്ദ്ര നിർദ്ദേശ പ്രകാരം സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനോട് സംസ്ഥാന നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായാണ് സൂചന.