Saturday, August 24, 2024
HomeANCHUTHENGUകനത്ത പോലീസ് സുരക്ഷാ വലയത്തിൽ അഞ്ചുതെങ്ങ് മുതലപ്പൊഴി.

കനത്ത പോലീസ് സുരക്ഷാ വലയത്തിൽ അഞ്ചുതെങ്ങ് മുതലപ്പൊഴി.

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുതെങ്ങ് മുതലപ്പൊഴി കനത്ത സുരക്ഷാ വലയത്തിൽ.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾക്കാവിശ്യമായ സാമഗ്രികൾ മുതലപ്പൊഴി വാർഫിൽ എത്തിച്ച് കടൽ മാർഗ്ഗം വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് എത്തിയ്ക്കുന്നത് തടയാനുള്ള പ്രതിഷേധക്കാരുടെ ശ്രമങ്ങളാണ് അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ കനത്ത പോലീസ് സുരക്ഷയ്ക്ക് കാരണം.

സുരക്ഷയ്ക്കായി നാനൂറോളം പോലീസ് ഉദ്യോഹസ്ഥറുടെ സംഘമാണ് സ്ഥലത്ത് ക്യാമ്പ്ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ, ഇതിനിടെ ഇന്ന് രാവിലെയോടെ വീണ്ടും വിഴിഞ്ഞം പദ്ധതിയ്ക്കായുള്ള പാറകളും വഹിച്ചുള്ള പതിനൊന്നോളം ടോറസ് ലോറികൾ മുതലപൊഴി വാർഫിൽ എത്തി പാറകൾ നിക്ഷേപിച്ചു മടങ്ങി.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം പ്രദേശത്ത് വീണ്ടും പ്രതിഷേധസാധ്യത കണക്കിലെടുത്താണ് പുലർച്ചയോടെ ലോഡ്കൾ എത്തിച്ചതെന്നാണ് സൂചന.

1 COMMENT

  1. It’s high time that the Christian community realises that their true responsibility is towards the Society at large and not for allowing freeloading of a community (fishermen) which is really facing challenges created by technology and economic growth. The Christian Padres have to come out of conservative attitudes and help the Fisherfolk enhance the quality of their life

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES