Thursday, August 29, 2024
HomeKADAKKAVURഫയലുകൾ തീർപ്പാക്കുന്നതിലും സേവനത്തിലും ജില്ലയിൽ ഒന്നാം സ്ഥാനവുമായി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്.

ഫയലുകൾ തീർപ്പാക്കുന്നതിലും സേവനത്തിലും ജില്ലയിൽ ഒന്നാം സ്ഥാനവുമായി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്.

ഫയലുകൾ തീർപ്പാക്കുന്നതിലും കാലതാമസമില്ലാതെ സേവനം നൽകുന്നതിലും ജില്ലയിൽ ഒന്നാം സ്ഥാനവുമായി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്.

lLGMS (Integrated Local Governance Management System) പോർട്ടൽ വഴി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ ഫയൽ നടപടിക്രമങ്ങൾ കൃത്യതയോടെ നടത്തുന്നതിനും പൊതുജനങ്ങൾക്ക് സേവനം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും മികച്ച പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി പ്രോത്സാഹനവും അംഗീകാരവും നൽകുന്നതിന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് ആണ് മികച്ച ഗ്രാമ പഞ്ചായത്ത്കളെ കണ്ടെത്തിയത്.

ഇതിൽ തിരുവനന്തപുരം ജില്ലയിൽ മികച്ച സേവനം നൽകി ഫയലുകൾ തീർപ്പാക്കിയ പട്ടികയിലാണ് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ജില്ലയിലെതന്നെ പട്ടികയിൽ രണ്ടും മൂന്നു. സ്ഥാനങ്ങൾ കരസ്ഥമാക്കിയത് മംഗലപുരം, പെരുങ്കടവിള ഗ്രാമ പഞ്ചായത്ത്കളാണ്.

സംസ്ഥാനതലത്തിൽ, പാലക്കാട് കൊടുവായൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനവും, മലപ്പുറം മൂത്തേടം രണ്ടാം സ്ഥാനവും, ആലപ്പുഴ അമ്പലപ്പുഴ വടക്ക് മൂന്നാം സ്ഥാനവും നേടി.

സംസ്ഥാന തലത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് കോട്ടയം പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനത്തും, പത്തനംതിട്ട ഏഴംകുളം രണ്ടാം സ്ഥാനത്തും, പത്തനംതിട്ട റാന്നി – പേറുന്ന യുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES