Saturday, November 23, 2024
HomeCHIRAYINKEEZHUഗുരുദർശനങ്ങൾ ആഗോള തലത്തിൽ പ്രചരിപ്പിക്കേണ്ടതു വിശ്വാസി സമൂഹം ഏറ്റെടുക്കണമെന്നു സ്വാമി ശുഭാംഗാനന്ദ.

ഗുരുദർശനങ്ങൾ ആഗോള തലത്തിൽ പ്രചരിപ്പിക്കേണ്ടതു വിശ്വാസി സമൂഹം ഏറ്റെടുക്കണമെന്നു സ്വാമി ശുഭാംഗാനന്ദ.

ശ്രീനാരായണ ഗുരുദേവന്റെ കൃതികളും കാലികപ്രസക്തിയേറിയ സന്ദേശങ്ങളും സമൂഹത്തിനിടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അത്തരം മഹത്തായ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതു ആശ്രമങ്ങൾ ഉൾപ്പെടെയുളള ഗുരുപ്രസ്ഥാനങ്ങളുടെ മുഖ്യ കടമയാണെന്നും ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെകട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ സത്സംഗ പ്രഥമ വാർഷിക സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതുകാല ഘട്ടത്തിൽ സമൂഹത്തിനു നേരെ ഉയർന്നിട്ടുള്ള വെല്ലുവിളികളെ തരണം ചെയ്യാൻ ഗുരു സന്ദേശങ്ങൾക്കാവുമെന്നും ആഗോള തലത്തിൽ ഗുരുദർശനങ്ങളുടെ വ്യാപനം സാധ്യമാക്കുകയാണു പരിഹാരമെന്നും സ്വാമി ശുഭാംഗാനന്ദ കൂട്ടിച്ചേർത്തു.
ആശ്രമം വനിത ഭക്തജനസമിതി പ്രസിഡന്റ് ഷീല മനോഹരൻ അധ്യക്ഷയായി. എസ്എൻ ജി ട്രസ്റ്റ് ലൈഫ് മെമ്പർ രാജൻ സൗപർണിക മുഖ്യാതിഥിയായിരുന്നു. ഗുരു കൃതികളുടെ വ്യാഖ്യാനവും സംഗീതാവിഷ്‌കരണവും വനിതാ സംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം നടത്തി. എസ്എൻ ട്രസ്റ്റ് ബോർഡ് ലൈഫ് മെമ്പർമാരായ ഡോ.ബി. സീരപാണി, ആർ.എസ്. ഗാന്ധി കടയ്ക്കാവൂർ, ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യൂണിയൻ കൗൺസിലർമാരായ ഡി. ചിത്രാംഗദൻ, സി.കൃത്തി ദാസ്, അഴൂർ ബിജു, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ബൈജു തോന്നയ്ക്കൽ, സന്തോഷ് പുതുക്കരി, പി.എസ്.ചന്ദ്രസേനൻ, ആശ്രമം സെക്രട്ടറി വിജയ അനിൽകുമാർ , വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, സെകട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി, ജോയിന്റ്സെകട്ടറി ശ്രീജ അജയൻ, പുതുക്കരിശാഖ സെകട്ടറി ഗോപിനാഥൻ തെറ്റിമൂല, ബീന ഉദയകുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്കോളർഷിപ്പും പ്രതിമാസ സത്സംഗ സമർപ്പണത്തിനു നേതൃത്വം നൽകിയവരേയും സ്വാമി ശുഭാംഗാനന്ദ പൊന്നാടയണിയിച്ചു. മഹാഗുരുപൂജ, സമൂഹസദ്യ എന്നിവയോടെ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES