ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിൻ്റെ തിരഞ്ഞെ ടുപ്പ്പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയുടെ റോഡ് ഷോ അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ പ്രവേശിച്ചു.
ഇന്ന് രാവിലെ തുമ്പയിൽ നിന്ന് ആരംഭിച്ച പര്യടനം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ സമാപിക്കും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തീരദേശത്തെ ആകമാനം ഇളക്കിമറിച്ചുള്ള റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്.

