ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജന നീക്കത്തിനെതിരെ സിപിഐ എം.ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയിലെ വാർഡുകളെ വെട്ടിചുരുക്കാനുള്ള നീക്കത്തിനെതിരെയാണ് സി.പി.എം രംഗത്തെത്തിയത്. വാർഡ് വിഭജനത്തിലെ അപ്രായോഗികവും ജനദ്രോഹവുമായ നീക്കം പുന പരിശോധിക്കണമെന്ന് സി.പി.എം പെരുമാതുറ , ഹാർബർ ബ്രാഞ്ച് കമ്മികളുടെ സംയുക്ത പ്രസ്ഥാവനയിൽ ആവിശ്യപ്പെട്ടു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ് ഒറ്റപ്പന , 11-ാം വാർഡ് പെരുമാതുറ , 12-ാം വാർഡ് പൊഴിക്കര , 14-ാം വാർഡ് മുതലപ്പൊഴി വാർഡുകളെ കരട് രേഖ പ്രകാരം പെരുമാതുറ , പൊഴിക്കര എന്നീ വാർഡുകളാക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. ഇതോടെ നിലവിലെ ഒറ്റപന, താഴം പള്ളി വാർഡുകൾ ഇല്ലാതാകും. പെരുമാതുറ വാർഡിൻ്റെ അതിർത്തിയും പൊഴിക്കര വാർഡിൻ്റെ അതിർത്തിയും തമ്മിൽ 5 കിലോമീറ്റർ ദൈർഘ്യം വരും.
മത്സ്യമേഖലയിൽ വാർഡുകളെ യോജിപ്പിക്കുന്നതിലൂടെ മത്സ്യതൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കേണ്ട അനുകൂല്യങ്ങൾക്കും പദ്ധതി വിഹിതങ്ങൾക്കും കാര്യമായി കുറവുണ്ടാകും. പ്രത്യേക പരിഗണന ലഭിക്കേണ്ട മത്സ്യമേഖലയിലെ വാർഡുകളെ വെട്ടിച്ചുരുക്കി കൊണ്ടുള്ള കരട് രേഖ അപ്രയോഗികമാണെന്നും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സി.പി.ഐ എം വ്യക്തമാക്കി.ജനസംഖ്യ അടിസ്ഥാനത്തിലും വീടുകളുടെ എണ്ണത്തിലും വളരെ മുന്നിൽ നിൽക്കുന്ന പ്രദേശത്ത് നിലവിലുള്ള വാർഡുകൾക്ക് പുറമേ ഒരു വാർഡ് കൂടി അധികരിപ്പിക്കണമെന്നും സിപിഐ എം ബ്രാഞ്ച് കമ്മിറ്റികൾ ആവശ്യപ്പെട്ടു