Monday, August 19, 2024
HomeINFORMATIONS & PROJECTSഉൽപ്പന്നവും സേവനവും മോശമാണെങ്കിൽ പരാതിപ്പെടാൻ വാട്സാപ് സംവിധാനം ഒരുക്കി കേന്ദ്രസർക്കാർ.

ഉൽപ്പന്നവും സേവനവും മോശമാണെങ്കിൽ പരാതിപ്പെടാൻ വാട്സാപ് സംവിധാനം ഒരുക്കി കേന്ദ്രസർക്കാർ.

ഉൽപ്പന്നവും സേവനവും മോശമാണെങ്കിൽ പരാതിപ്പെടാൻ വാട്സാപ് സംവിധാനമൊരുക്കി കേന്ദ്രസർക്കാർ.

ഉപയോഗിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോയുള്ള ഉപഭോക്താക്കളുടെ പരാതികൾ അധികൃതരുടെ ശ്രദ്ധയിലെത്തിച്ച് ഉടനടി നടപടി ലഭ്യമാക്കുവാനുള്ള സൗകര്യമാണ് വാട്സാപ്പിലുടെകേന്ദ്ര സർക്കാർ ലഭ്യമാക്കിയിരിക്കുന്നത്.

ഈ സംവിധാനത്തിലൂടെ ബന്ധപ്പെട്ട പരാതികൾ ഞൊടിയിടയിൽ ഉപഭോക്താവിന് ഫയൽ ചെയ്യുവാൻ സാധിക്കും. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷനൽ കൺസ്യൂമർ ഹെൽപ്ലൈൻ സംവിധാനമാണ് വാട്സാപ്പിലൂടെ കൂടുതൽ ജനകീയമായ് മാറ്റിയിരിക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ സേവനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

▪️സേവനം പ്രയോജനപ്പെടുത്തേണ്ടതെങ്ങനെ..?

  • 8800001915 എന്ന നമ്പർ വാ ട്സാപ്പിൽ സേവ് ചെയ്ത്, അതി ലേക്ക് ‘Hi’ മെസേജ് അയ യ്ക്കുക.

‘Register Grievance’ oloo ടുത്ത് പേര്, ജെൻഡർ, സംസ്ഥാ നം, നഗരം എന്നിവ നൽകി മു ന്നോട്ടുപോകാം.

‘Industry’ എന്നതിനു കീഴിൽ ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയെന്ന് തിരഞ്ഞെടുക്കാം. തുടർന്ന് സ്ഥാപനങ്ങളുടെ പേരും കാണാം.

പരാതി ഫയൽ ചെയ്ത ശേഷം Grievance Status തുറ ന്നാൽ പരാതിയുടെ തൽസ്ഥി ട്രാക് ചെയ്യുവാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES