നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ശന നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ.
നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും മനസ്സിലാക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില് പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മറ്റുള്ളവരെ മതം മാറ്റാനുള്ള അവകാശം ആരുടെയും മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയ്ക്കുള്ള മറുപടി നല്‍കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
“നിലവിലെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രതിവിധി കേന്ദ്രസര്‍ക്കാര്‍ എല്ലാ ഗൗരവത്തോടെയും പരിഗണിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് വ്യക്തമായ ധാരണ ഉണ്ട് ” അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയ്ക്കുള്ള മറുപടി നല്‍കവെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

