അഞ്ചുതെങ്ങ് കോട്ടയിലെ മുലയൂട്ടൽ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി. സുരക്ഷിതമായും സ്വകാര്യത നഷ്ടപ്പെടാതെയും കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനായി അഞ്ചുതെങ്ങ് കോട്ടയിൽ നിർമ്മാണത്തിലിരുന്ന മുലയൂട്ടൽ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തികളാണ് പൂർത്തിയായത്.
സ്വകാര്യത നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇനിയൊരു കുട്ടിക്കും മുലപ്പാല്‍ ലഭിക്കാതിരിക്കാന്‍ ഇടവരാതിരിക്കുകയെന്ന ലക്ഷ്യത്തോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) തൃശൂർ സർക്കിളാണ് നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിച്ചത്.