ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന മന്ത്രവുമായി G20 ലോഗോ ഭാരതം ലോകത്തിന് സമർപ്പിച്ചു. ജി20 ഉച്ചകോടിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോഗോ പുറത്തിറക്കിയത്.
“ഇന്ത്യയ്ക്ക് ലോകത്തോടുള്ള അനുകമ്പയുടെ അടയാളമാണ് വസുധൈവ കുടുംബകം. താമര ലോകത്തെ ഒന്നിപ്പിക്കാനുള്ള ഇന്ത്യയുടെ സാംസ്കാരിക പാരമ്ബര്യത്തെയും വിശ്വാസത്തെയും ചിത്രീകരിക്കുന്നു.”- ലോഗോ പുറത്തിറക്കുമ്പോള്‍ പ്രധാമന്ത്രി വിശദീകരിച്ചത് ഇങ്ങിനെയാണ്.
“ഏത് പ്രതികൂല സാഹചര്യത്തിലും താമര ഇപ്പോഴും വിരിയുന്നുണ്ടെന്നും ഈ ലോഗോ പ്രതീക്ഷയുടെ അടയാളമാണ്”- മോദി കൂട്ടിച്ചേര്‍ത്തു.
നവമ്പര്‍ 15,16 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യ അധ്യക്ഷത വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഇന്തോനേഷ്യയിലെ ബാലിയില്‍ നവമ്പര്‍ 15,16 തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുക.

