തീരദേശപാതയിലൂടെയുള്ള കരുനാഗപള്ളി – കളിയിക്കാവിള കെ.എസ്.ആർ.ടി.സി സർവ്വീസ് നിറുത്തലാക്കി. വരുമാനനഷ്ടത്തെ തുടർന്നാണ് നടപടി.
ദേശീയ പാതയിലൂടെ സർവീസ് നടത്തുമെന്നാണ് ലഭ്യമായ വിവരം. തീരദേശ പാതയിലൂടെ കൊല്ലത്തേക്കുള്ള ഏക കെ.എസ്.ആർ.ടി.സി സർവ്വീസായിരുന്നു.
ദിവസവും നാല് ട്രിപ്പുകൾ നിശ്ചയിച്ചിരുന്ന സർവീസ് പിന്നീട് 2 സർവീസുകൾ തീരദേശപാത വഴിയും 2 സർവീസ് ദേശീയ പാതവഴിയും പുനക്രമീകരണം നടത്തിയെങ്കിലും വരുമാന നഷ്ടം കുറയ്ക്കാൻ കഴിഞ്ഞിരുന്നില്ല. പത്തിനായിരത്തോളം രൂപ മാത്രമാണ് ബസിൻ്റെ ശരാശരി വരുമാനം.ഇത് വരവിനെക്കാൾ ഏറേ ചെലവുണ്ടാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സർവീസ് അവസാനമായി നടത്തിയത്. സർവീസ് നിറുത്തലാക്കിയെന്നതിൽ കെ.എസ്.ആർ ടി.യുടെ വിശദീകരണം വന്നിട്ടില്ല.
കഴിത്ത സെപ്റ്റംബർ 15 മുതലാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത്.