കഠിനംകുളം മര്യനാട് കണ്ടെത്തിയ അപൂർവ്വ വസ്തു ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ ഇത് 16.790 ഗ്രാമാണെന്ന് കൃത്യതപ്പെടുത്തി പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ ഏറ്റെടുക്കുകയായിരുന്നു.
വിദഗ്ദ്ധ പരിശോധനയിൽ ഇത് തിമിംഗല ശർദ്ധിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞാൽ 17 മുതൽ 20 കോടിയിലേറെ രൂപ മൂല്യമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്നലെയോടെ കടലിൽ മത്സ്യ ബന്ധനത്തിനായ് പോയ മര്യനാട്ടെ സെന്റ് ജോസഫസ് വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് അപൂർവ്വ വസ്തു കണ്ടെത്തിയത്.
തുടർന്ന് ഇവർ പണിഉപേക്ഷിച്ച് തിരികെയെത്തി കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കഠിനംകുളം പോലീസ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തിയെങ്കിലും ഇത് കണ്ടെത്തിയ മത്സ്യത്തൊഴിലാളികൾക്ക് പരിതോഷികം നൽകണമെന്ന ആവിശ്യം ഉയരുകയായിരുന്നു.
ഇതോടെ, കൈമാറ്റത്തിൽ ചെറിയതോതിൽ ആശയക്കുഴപ്പം ഉടലെടുത്തെങ്കിലും പിന്നീട് ഉദ്യോഗസ്ഥ സംഘവും മത്സ്യത്തൊഴിലാകളുമായി നടത്തിയ അനുരഞ്ജന ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.