Friday, August 23, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കായലിന് കുറുകെ രാജഭരണകാലത്ത് നിർമ്മിച്ച മീരാൻകടവ് പഴയപാലം പൊളിച്ചുനീക്കി.

അഞ്ചുതെങ്ങ് കായലിന് കുറുകെ രാജഭരണകാലത്ത് നിർമ്മിച്ച മീരാൻകടവ് പഴയപാലം പൊളിച്ചുനീക്കി.

അഞ്ചുതെങ്ങിൽ തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിച്ച മീരാൻകടവ് പഴയപാലം പൊളിച്ചുനീക്കി.
അഞ്ചുതെങ്ങിനെ ആറ്റിങ്ങലുമായ് ബന്ധിപ്പിച്ചുകൊണ്ട് രാജഭരണകാലത്ത് അഞ്ചുതെങ്ങ് കായലിന് കുറുകെ നിർമ്മിച്ച ചരിത്ര പ്രാധാന്യമുള്ള മീരാൻകടവ് പഴയപാലമാണ് പൊളിച്ചുനീക്കിയത്.

ഇതോടെ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിനെയും ചരിത്രത്തേയും ബന്ധിപ്പിക്കുന്ന മറ്റൊര് അധ്യായം കൂടി കടന്നുപോകുകയാണ്. 1956 ഒക്ടോബർ 16 നായിരുന്നു മീരാൻകടവ് പാലം പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തത്. പലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ രാജ പ്രമുഖ് ഉപദേശകൻ ഡി എസ് റാവ് ആയിരുന്നു.

അഞ്ചുതെങ്ങ് കായലിന് കുറുകെ അഞ്ചുതെങ്ങിനെയും ആറ്റിങ്ങലിനെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു പാലം നിർമ്മിക്കണമെന്ന ആവിശ്യം ആദ്യമായി മുന്നോട്ട് വച്ചത് ബ്രിട്ടീഷ്കാരുടെ ആധിപത്യം നിലയുറച്ചതിൽ പിന്നെയായിരുന്നു. എന്നാൽ ഇതിന് അനുമതി നൽകുവാൻ നാട്ടുരാജ്യതലവന്മാരുടെയും
നാട്ടുപ്രമാണിമാരുടെയും
എതിർപ്പുകളെതുടർന്ന് തിരുവിതാംകൂർ ഭരണാധികാരികൾക്ക്‌ സാധിക്കാത്ത അവസ്ഥയിലേക്ക് നീങ്ങുകയുമായിരുന്നു. രാജ്യ സുരക്ഷയായിരുന്നു അതിന് കാരണം.

എന്നാൽ പിന്നീട് മേഖലയിലെ വാണിജ്യ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാലം നിർമ്മാണത്തിന് തിരുവിതാംകൂർ അനുമതി നൽകുകയായിരുന്നു. 12 ഉരുക്ക്‌ തൂണ്കളിലായി 50 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയുമായിരുന്നു പാലത്തിന്റെ നിർമ്മാണം.
നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയും തുടർന്ന്, നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലായുണ്ടായ പ്രതികൂല കാലാവസ്ഥയും ഉരുക്ക്‌ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ ലഭ്യത കുറവിനെ തുടർന്നും പ്രവർത്തികൾ നിർത്തിവയ്ക്കേണ്ടി വന്നത് ഇത് വർഷങ്ങളോളം വൈകുന്നതിനും കാരണമായി.

പാലം തുറന്നുകൊടുക്കപ്പെട്ട ശേഷം, 1990-1991 കാലയളവിലെ ബലക്ഷയ പരിശോധനയിൽ കാര്യമായ ബലക്ഷയം കണ്ടെത്തുകയും തുടർന്ന് ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര പൂർണ്ണമായും രോധിക്കുകയും ചെയ്തിരുന്നു. പിന്നീട്, ഇവിടെ പോലീസ് ചെക്പോസ്റ്റ്‌ സ്ഥാപിക്കുകയും, ഭാരം കയറ്റിയ വാഹനങ്ങൾ വഴിതിരിച്ചുവിടുകയും, യാത്രാ വാഹനങ്ങളിൽ നിന്ന് യാത്രക്കാരെ ഇറക്കി വാഹനം കയറ്റി വിടുകയും മറ്റും ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങി. തുടർന്ന്, മൂന്ന് വർഷത്തോളം നീണ്ടുനിന്ന അറ്റകുറ്റപണികളിലൂടെ പാലത്തിന്റെ ഉരുക്ക്‌ തൂണുകൾക്ക് സംരക്ഷണമൊരുക്കി കോൺക്രീറ്റ് അടിത്തറനിർമ്മിച്ച് പാലം ബെലപ്പെടുത്തി വീണ്ടും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്യുകയുമായിരുന്നു.

2007 ഓടെ പഴയ പാലത്തിനു സമാനമായി പുതിയ പാലം നിർമ്മിക്കുകയും, പഴയപാലം വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുകയും, പാലം പൊളിച്ചു നീക്കാനുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നു. എന്നാൽ ഇത് പിന്നീട് ചുവപ്പ് നാടയിൽ കുടുങ്ങുകയും പൊളിച്ചുനീക്കൽ അനന്തമായി നീളുകയുമായിരുന്നു.

നിലവിൽ ഉൾനാടൻ ജലഗതാഗത വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെയും ബേക്കലിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയുടെ ഭാഗമായയാണ് ചരിത്രത്തിൽ ഇടംനേടിയ ഈ പാലം പൊളിച്ചു നീക്കപ്പെട്ടത്. എന്ത് തന്നെയായാലും ഒരു തീരദേശ ഗ്രാമത്തിന്റെ ജീവനാഡിയായ് നിലകൊണ്ട ഈ പാലത്തിന് അഞ്ചുതെങ്ങിന്റെ ചരിത്രവും ജീവിതം കരുപിടിപ്പിച്ചവരുടെയും, ജീവിതം അവസാനിപ്പിച്ചവരുടെയും നിരവധി കഥകൾ പറയുവാനുണ്ടാകുമെന്നതിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES