Saturday, August 31, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലേതുൾപ്പെടെയുള്ള താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്കൾ വഴിമാത്രമാക്കുവാൻ കർശന നിർദ്ദേശം നൽകി ഓംബുഡ്സ്മാൻ...

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലേതുൾപ്പെടെയുള്ള താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്കൾ വഴിമാത്രമാക്കുവാൻ കർശന നിർദ്ദേശം നൽകി ഓംബുഡ്സ്മാൻ ഉത്തരവ്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലേതുൾപ്പെടെയുള്ള താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്കൾ വഴിമാത്രമാക്കുവാൻ കർശന ഉത്തരവ് പുറപ്പെടുവിച്ച് ഓംബുഡ്സ്മാൻ ഉത്തരവ്.

തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് ഗോപിനാഥനാണ് (12/01/2023)ഉത്തരവ് പുറപ്പെടുവിച്ചത്.

പഞ്ചായത്തിൽ ഇപ്പോൾ ഒഴിവുള്ളതായി കാണിച്ച് നോട്ടിഫിക്കേഷൻ വിളിച്ച തോഴിലുറപ്പ് പദ്ധതി (NRGS) ഓവർസിയർ തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരമേ നിയമനം നടത്താവൂ. ഇത് സംബന്ധിച്ച് Go.No:1440/22 തൊഴിലും നൈപുണ്യത്തിന്റെ ഉത്തരവ് അനുസരിച്ച് പിഎസ്‌സി പരിധിയിൽ വരാത്ത എല്ലാ താൽക്കാലിക നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം നടത്താൻ ഓംബുഡ്സ്മാൻ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ ഇനി എല്ലാ നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലിസ്റ്റ് വാങ്ങിയതിനു ശേഷം മാത്രമേ നടത്തുവാൻ പറ്റുകയുള്ളൂ. തായത്കാലിക നിയമനങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടി അഞ്ചുതെങ്ങ് സ്വദേശി നൽകിയ 1010/2022 നമ്പർ കേസാണ് ഒമ്പുഡ്സ്മാൻ ഉത്തരവിന് ആധാരം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES