ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയുടെ അടിസ്ഥാന സൗകര്യ വികസന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ നിവേദനം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ASI) ഉദ്യോഗസ്ഥർക്ക് കൈമാറി.
അഞ്ചുതെങ്ങ് കോട്ടയിൽ പൂട്ടിക്കിടക്കുന്ന തുരങ്ക പാത തുറന്നു പരിശോധിക്കുക. ഇത് പൊതുജനങ്ങൾക്കായ് തുറന്നുകൊടുക്കുക. തുരങ്കത്തിനുള്ളിലെ ചുവരുകളിൽ കോട്ടയുടെ ചരിത്രം സൂചിപ്പിക്കുന്ന, ചിത്രങ്ങളും കുറുപ്പുകളും ഉൾപ്പെട്ട ഗാലറി സ്ഥാപിക്കുക, കോട്ടയ്ക്കുള്ളിലെ കൊടിമരം (വിളക്ക്കാൽ) പഴയ പടി തേക്ക് മരത്തിൽ സ്ഥാപിക്കുക, ടൂറിസ്റ്റ്കളുടെ സുരക്ഷ പരിഗണിച്ച്, പടിക്കെട്ട്കളിൽ സംരക്ഷണ വേലി നിർമിച്ചത് പോലെ, കോട്ടയ്ക്ക് മുകളിലും സംരക്ഷണ വേലികൾ സ്ഥാപിക്കുക.
കോട്ടയ്ക്ക് ഉള്ളിലും പരിസര പ്രദേശങ്ങളിലും ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച വെടിക്കൊപ്പുകൾ (പീരങ്കികൾ, ടാങ്ക് കൾ ) പോർ വിമാനങ്ങൾ തുടങ്ങിയവ സ്ഥാപിക്കുക, ടൂറിസ്റ്റ്കളുടെ സുരക്ഷ പരിഗണിച്ച്, സ്വകാര്യത നഷ്ടപെടാത്ത വിധം പ്രധാന കവാടങ്ങളിലും കോട്ടയുടെ അതിർത്തികളിലും CCTV ക്യാമറകൾ സ്ഥാപിക്കുക, കോട്ടയുടെ നാല് വശങ്ങളിലും ഉള്ളിലും പുറത്തും കോട്ടയുടെ രാത്രികാല ദൃശ്യഭംഗി ആസ്വദിക്കാൻ കഴിയുംവിധം ലൈറ്റ്കൾ സ്ഥാപിക്കുക, കോട്ടയുടെ നിലവിലെ പ്രവർത്തന സമയം (9-5) നിന്നും 9-7/8) നിശ്ചയിക്കുവാനുള്ള സാധ്യതകൾ പരിശോധിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് നിവേദനം സമർപ്പിച്ചത്.
സാമൂഹ്യ പ്രവർത്ത കരായ അഞ്ചുതെങ്ങ് സജൻ, ഉദയസിംഹൻ തുടങ്ങിയവരാണ് നിവേദനം തയ്യാറാക്കി അധികൃതർക്ക് കൈമാറിയത്.
ഇന്ന് രാവിലെയോടെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തൃശൂർ സർക്കിൽ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ രാമകൃഷ്ണ റെഡ്ഢി, ഡിപ്പാർർട്ട്മെന്റ് എ.ഇ സുരേഷ്കുമാർ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തിരുവനന്തപുരം കോൺസർവേഷൻ അസിസ്റ്റന്റ് അഞ്ജിത തുടങ്ങിയവർ അഞ്ചുതെങ്ങ് കോട്ടയുടെ അടിസ്ഥാന വികസന പ്രവർത്തികൾ വിലയിരുത്താനെത്തിയപ്പോഴായിരുന്നു നിവേദനം കൈമാറിയത്.
അഞ്ചുതെങ്ങ് ഫോർട്ട് ഇൻചാർജ് സതീഷ്കുമാർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് ജെറി ടി ജെ തുടങ്ങിവർ ഉദ്യോഗസ്ഥരെ അനുഗമുച്ചു.