കോട്ട വളവിൽ തകർത്ത നിലയിൽകണ്ടെത്തിയ റോഡ് സുരക്ഷാ ഗ്ലാസ് തത്കാലികമായി പുൻസ്ഥാപിച്ചു.
പുതിയ ഗ്ലാസ് വാങ്ങുവാൻ സാമ്പത്തികം കണ്ടെത്തുവാനുള്ള ബുദ്ധിമുട്ട്കളുടെ അടിസ്ഥാനത്തിലാണ് അപകട സാധ്യത ഏറിയ ഈ മേഖലയിൽ താത്കാലിക സംവിധാനം ഒരുക്കേണ്ടി വന്നത്. ഇതിനായി അഞ്ചുതെങ്ങ് Y2K ജെൻക്ഷനിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് കോട്ടമുക്കിലേക്ക് താത്കാലികമായ് മാറ്റി സ്ഥാപിക്കുകയായിരുന്നു.
ക്ലബ് കോർഡിനേറ്റർ അഞ്ചുതെങ്ങ് സജന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ ഗ്ലാസ് താത്കാലികമായി പുനസ്ഥാപിക്കുകയായിരുന്നു.