അഞ്ചുതെങ്ങ് മീരാൻകടവ് പുതിയ പാലത്തിൽ സ്ഥാപിച്ച വഴിവിളക്ക് കാലുകളാണ് വാഹനങ്ങൾക്കും കാൽനട യാത്രികർക്കും അപകടക്കെണിയാകുന്നത്.
എംഎൽഎ വി ശശിയുടെ ആസ്തി വികസന 2019-2020 ൽ 4,92,343 രൂപ ചിലവഴിച്ചു സ്ഥാപിച്ച വഴിവിളക്കുകളിൽ മീരാൻകടവ് പാലത്തിന് മുകളിൽ സ്ഥാപിച്ച15 ഓളം വഴിവിളക്ക് കാലുകളാണ് കാലപ്പഴക്കത്തെതുടർന്ന് തകർന്ന് വീഴാറായ അവസ്ഥയിലുള്ളത്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള വിളക്ക് കാലുകളിൽ ഭൂരിപക്ഷവും തുരുമ്പ് പിടിച്ച് എപ്പോൾ വേണമെങ്കിലും തകർന്നുവീഴുന്ന അവസ്ഥയിലാണുള്ളത്. ഇവയിൽ രണ്ടോളം ലൈറ്റുകൾ ഇതിനോടകം നിലം പതിച്ച അവസ്ഥയിലാണ്.
എത്രയും പെട്ടെന്ന് തന്നെ ഈ വിളക്ക് കാലുകൾ അറ്റകുറ്റപ്പണികൾ തീർത്ത് ബലപ്പെടുത്തിയില്ലെങ്കിൽ ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകടക്കെണിയായ് മാറും.