അഞ്ചുതെങ്ങിലെ റോഡ്കൾ കുത്തിപ്പൊളിച്ച് അപകടക്കെണിയൊരുക്കി ആറ്റിങ്ങൽ വാട്ടർ അതോറിറ്റി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കടയ്ക്കാവൂർ – അഞ്ചുതെങ്ങ്, മുതലപ്പൊഴി – നെടുങ്ങണ്ട തുടങ്ങിയ പ്രധാന റോഡ്കളും പഞ്ചായത്ത് റോഡ്കളും നടവഴികളിലും പൈപ്പ് അറ്റകുറ്റപ്പണികളുടെ പേരിൽ ആറ്റിങ്ങൽ വാട്ടർ അതൊറിറ്റി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്.
റോഡിൽ കുഴി എടുക്കുവാൻ പി.ഡബ്ല്യൂ.ഡി പെർമിഷൻ വാങ്ങിയാണ് തങ്ങൾ കുഴികൾ എടുക്കുന്നതെന്നാണ് വാട്ടർഅതോറിറ്റി ജീവനക്കാർ പറയുന്നത്. എന്നാൽ ഈ കുഴികൾ ശെരിയായ രീതിയിൽ മൂടുവാൻ കുഴി എടുത്തവർ തയ്യാറാകുന്നില്ല, ഇത് നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ
വാട്ടർഅതോറിറ്റി ജീവനക്കാർ പറയുന്നത്, കുഴികൾ കോൺക്രീറ്റ് / അതുപോലുള്ള രീതികളിൽ മൂടുവാൻ പി.ഡബ്ല്യൂ.ഡി തങ്ങൾക്ക് അനുവാദം നൽകിയിട്ടില്ല എന്നാണ്. എന്നാൽ പി.ഡബ്ല്യൂ.ഡി പറയുന്നു കുഴി എടുത്തവരുടെ ഉത്തരവാദിത്വമാണ് മൂടുവാനും എന്നാണ്.
ഈ കുഴികൾ ഇതിനോടകം മേഖലയിൽ നിരവധി അപകടങ്ങൾക്കും കാരണമായിതീർന്നിട്ടുണ്ട്. കുഴികൾ മൂടുവാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവിശ്യവുമായി PWD, വാട്ടർ അതൊറിറ്റി ഉദ്യോഗസ്ഥർക്ക് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ പരാതി നൽകിയെങ്കിലും കുഴികൾ മൂടുന്ന ഉത്തരവാദിത്വം ആർക്കാണെന്ന ആശയക്കുഴപ്പത്താൽ നടപടി നീണ്ടുപോകുകയാണ്.