അഞ്ചുതെങ്ങിലെ കടൽക്ഷോഭ മേഖലകളിലേക്ക് രണ്ടാംഘട്ട സന്ദർശനത്തിനായ് കേന്ദ്ര മന്ത്രി വി മുരളീധരൻ വീണ്ടുമെത്തി. കഴിഞ്ഞ ദിവസം രാത്രി വൈകിയതിനെ തുടർന്ന് നിറുത്തിവച്ച സന്ദർശനമാണ് ഇന്ന് വീണ്ടും തുടരുന്നത്.
രാവിലെ 10:30 ഓടെ പൂത്തുറ സെന്റ് റോക്കി ദേവാലയത്തിലെത്തിയ കേന്ദ്രമന്ത്രി തുടർന്ന് ഇടവക വികാരി ബീഡ് മനോജിനോടൊപ്പം താഴമ്പള്ളി – പൂത്തറ മേഖലകളിലെ കടൽക്ഷോഭ പ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന്, അടിയന്തരമായി നടപടികൾ കൈക്കൊള്ളാൻ
വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. താന്‍ നേരിട്ട് ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കൂടിയായ സ്ഥാനാര്‍ഥി പ്രദേശവാസികളെ അറിയിച്ചു. പ്രദേശത്ത് കേന്ദ്ര ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ സന്ദർശനം രാത്രി വൈകിയതിനാൽ എല്ലാ മേഖലയിലും ചെന്നെത്തുവാനോ കടൽക്ഷോഭത്തിലുണ്ടായ നാശഷ്ടങ്ങൾ നേരിൽ കാണുവാനോ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് രാവിലെവയോടെ വീണ്ടും സന്ദർശനത്തിനായ് എത്തിയത്.
ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, ജനറൽ സെക്രട്ടറി വിജയകുമാർ, ന്യൂനപക്ഷ മോർച്ച മണ്ഡലം കമ്മറ്റി പ്രഡിഡന്റ്റ് എഡിസൺ പെൽസിയാൻ, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്റ് പഴയനട വിശാഖ്, സെക്രട്ടറി അനിൽ, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

