ഇറാൻ ജയിലില്‍ നിന്ന് മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യതൊഴിലാളി സംഘത്തെ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു.
അഞ്ചുതെങ്ങിൽ മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇറാന്‍ ജയിലില്‍ നിന്ന് മോചനം സാധ്യമാക്കിയ വിദേശകാര്യസഹമന്ത്രിക്ക് നന്ദിസൂചകമായി മല്‍സ്യത്തൊഴിലാളികള്‍ വാച്ച് സമ്മാനിച്ചു. സ്നേഹോപഹാരം സ്വീകരിച്ച മന്ത്രി, വാച്ച് മോചിതനായ ആരോഗ്യ രാജിന് നല്‍കി. യു.എ.ഇ.യിലെ അജ്മാനിൽനിന്ന് മത്സ്യബന്ധനത്തിനുപോയ അഞ്ചുതെങ്ങ് സ്വദേശികളെ സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മത്സ്യബന്ധനത്തിനായി അജ്മാനിൽ നിന്ന് പോയ വള്ളം ഉടമയായ അറബി ഉൾപ്പെടെ 11 അംഗ സംഘത്തെ സമുദ്രാതിർത്ഥി ലംഘിച്ചതിനെ തുടർന്നാണ് ഇക്കഴിഞ്ഞ ജൂൺ 18 ന് ഇറാൻ പൊലിസ് പിടികൂടിയത്.
അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോർജ്ജ് (54), ആരോഗ്യരാജ് (43) ഓലുവിളാകം സ്വദേശി ഡെന്നിസൺ പൗലോസ് (48), പുതുവൽ പുരയിടത്തിൽ ഡിക്സൺ.എൽ, (46) കായിക്കര കുളങ്ങര പടിഞ്ഞാറിൽ വാഷിംഗ്ടൺ (44) എന്നിവരാണ് കേന്ത്ര ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിയത്. ഇറാനിലെ അനുഭവങ്ങളും ഇന്ത്യന്‍ എംബസിയുടെ ഇടപെടലും രക്ഷപെട്ടവര്‍ മന്ത്രിയോട് വിവരിച്ചു. തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഏറെനേരം ചിലവഴിച്ച് ആണ് മുരളീധരന്‍ മടങ്ങിയത്.
ജോഷി ജോണി, വല്ലെറിയാൻ ഐസക്, ക്രിസ്തുദാസ്,, സെൽവി ക്ലമന്റ്, രാഖി, ജൂഡ് ജോർജ്,മേരി ജിനി, തുടങ്ങിയ ഇടവക കമ്മിറ്റി അംഗങ്ങൾ സന്ദർശന ചടങ്ങിൽ പങ്കെടുത്തു.

