അഞ്ചുതെങ്ങിലെ കടൽക്ഷോഭ മേഖലകൾ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു. പൂത്തുറ – താഴമ്പള്ളി തുടങ്ങിയ മേഖലകളിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രിയും ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ബിജെപി സ്ഥാനാർത്ഥിയുമായ വി മുരളീധരൻ സന്ദർശനം നടത്തിയത്.
അപ്രതീക്ഷിത കടലേറ്റമുണ്ടായ പൂത്തുറയിൽ മുഞ്ഞമൂട് മേഖലയിലടക്കം സന്ദർശനം നടത്തിയ അദ്ദേഹം പ്രദേശവാസികളുടെ വിഷമതകൾ ചോദിച്ചറിഞ്ഞു.
തുടർന്ന് പൂത്തുറ സെന്റ് റോക്കി ചർച്ചിലെത്തി ഇടവക വികാരിയുമായും കൂടിക്കാഴ്ച നടത്തി.
ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, ജനറൽ സെക്രട്ടറി വിജയകുമാർ, ന്യൂനപക്ഷ മോർച്ച മണ്ഡലം കമ്മറ്റി പ്രഡിഡന്റ് എഡിസൺ പെൽസിയാൻ, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പഴയനട വിശാഖ്, സെക്രട്ടറി അനിൽ, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.