ചിറയിൻകീഴ് പഞ്ചായത്തിലെ വാർഡ് വിഭജനം പെരുമാതുറയിലെ ജനങ്ങളെ തികച്ചും അവഹേളിക്കുന്നതെന്ന് എസ് ഡി പി ഐ ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി. പെരുമാതുറ കേന്ദ്രീകരിച്ച് ഒരു ഗ്രാമപഞ്ചായത്ത് എന്ന പതിറ്റാണ്ടുകളായി പെരുമാതുറയിലെ ജനങ്ങളുടെ ആവശ്യം സർക്കാർ പുല്ലുവില കൽപ്പിക്കുന്ന സമീപനമാണ് ഇതിലൂടെ മനസ്സിലാവുന്നത്.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ തീരദേശ പ്രദേശമായ പെരുമാതുറ മുതൽ താഴംപള്ളി വരെയുള്ള വാർഡ് 10,11,12,14 എന്നിങ്ങനെ നാലു വാർഡുകളായാണ് നിലകൊള്ളുന്നത്. എന്നാൽ പുതിയ കരടിന്റെ ഫലമായി നാലു വാർഡുകൾ രണ്ടു വാർഡുകൾ ആയി ചുരുങ്ങിയിരിക്കുന്നു.
ഒറ്റപ്പന പെരുമാതുറ പൊഴിക്കര മുതലപൊഴി എന്ന പേരുകളിലുള്ള ഈ വാർഡുകൾ പെരുമാതുറ, പൊഴിക്കര എന്ന രണ്ട് വാർഡുകളായി ചുരുങ്ങും. നിലവിലെ ഒറ്റപ്പന, മുതലപൊഴി വാർഡുകൾ ഇല്ലാതാവും.
മൂന്ന് ഗ്രാമ പഞ്ചായത്തുകൾ ചേർന്ന പെരുമാതുറയിൽ ഒരു വാർഡിന് 5 കിലോമീറ്റർ ദൈർഘ്യം ഉണ്ടാവുന്നു. ജനസംഖ്യ അടിസ്ഥാനത്തിലും ദൈർഘ്യ അടിസ്ഥാനത്തിലും നോക്കിയാലും പെരുമാതുറ മേഖലയിൽ മാത്രം 5 വാർഡുകൾ വരെ അധികമായി രൂപീകരിക്കേണ്ടതാണ് എന്നാൽ വാർഡുകളെ വെട്ടിച്ചുരുക്കുന്നതിലൂടെ.പെരുമാതുറയിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ്
അധികാരികൾ കൈകൊള്ളുന്നത്.ഇടതുപക്ഷത്തിന്റെ കൂടെ അറിവോടെയാണ് വെട്ടിചുരുക്കാനുള്ള നീക്കം നടക്കുന്നത്. പെരുമാതുറയുടെ വികസന പ്രതീക്ഷകളെ തകർക്കുന്ന ഈ അനീതിക്കെതിരെ എസ്ഡിപിഐ ശക്തമായപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിദ്ദിഖ് മൗലവി, സെക്രട്ടറി നൗഷാദ് ഒറ്റപ്പന, വൈസ് പ്രസിഡന്റ് ജസീർ, ട്രഷറർ ഷാജഹാൻ മൗലവി, മണ്ഡലം ഭാരവാഹികളായ നൗഷാദ്, ഷാഫി യഹിയ, ടിസ പെരുമാതുറ എന്നിവർ വാർത്ത കുറുപ്പിൽ വ്യക്തമാക്കി.