Sunday, February 22, 2026
HomeANCHUTHENGUവന്ദേമാതരം @ 150 : കോസ്റ്റൽ സൈക്ലത്തോണിന് അഞ്ചുതെങ്ങിൽ സ്വീകരണം.

വന്ദേമാതരം @ 150 : കോസ്റ്റൽ സൈക്ലത്തോണിന് അഞ്ചുതെങ്ങിൽ സ്വീകരണം.

വന്ദേമാതരത്തിന്റെ 150-ാമത് വാർഷികാഘോ ഷത്തിന്റെയും ഭാഗമായും, തീരദേശ സുരക്ഷാ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനെയും ഭാഗമായി സെൻ ട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്‌സ് (CISF) സംഘടിപ്പിക്കുന്ന വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോണിന് അഞ്ചുതെങ്ങിൽ സ്വീകരണം നൽകി. അഞ്ചുതെങ്ങ് കോട്ടയിൽ നൽകിയ സ്വീകരണപരിപാടികൾക്ക് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി, എൻ.സി.സി, സ്കൂൾ ബാൻഡ് എന്നീ യൂണിറ്റ്കളുടെ അകമ്പടിയോടെ നൽകി സ്വീകരണ പരിപാടിയിൽ
അഞ്ചുതെങ്ങ് പോലീസ് എസ്.എച്.ഒ ബിനീഷ്ലാൽ കെവി, സബ് ഇൻസ്‌പെക്ടർ ബി മാഹീൻ, കോസ്റ്റൽ പോലീസ് സിഐ ഗോപകുമാർ, സബ് ഇൻസ്‌പെക്ടർ റിയാസ്, നിസാറുദ്ദിൻ തുടങ്ങിയവർ നേതൃത്വം നൽകി. അശോക് നന്ദിനി മൊഹന്ദി സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്റന്റ് , ലളിത് ഗൗർ അസിസ്റ്റന്റ് കമന്റ്ന്റ് തുടങ്ങിയവരാണ് സൈക്ലത്തോൺ ക്യാമ്പയിന് നേതൃത്വം നൽകുന്നത്.

‘സുരക്ഷിത തീരങ്ങൾ, സമൃദ്ധ ഇന്ത്യ’ എന്ന പ്രമേയത്തിലാണ് സൈക്ലത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുഴുവൻ തീരദേശം ഭൂപ്രദേശവും ഉൾക്കൊള്ളുന്ന 6,553 കിലോമീറ്റർ ദൈർഘ്യമുള്ള 25 ദിവസത്തെ സൈക്ലിങ് പര്യവേഷണമാണ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ. രാജ്യത്തെ ഏറ്റവും വലിയ തീരദേശം സൈക്ലിങ് ക്യാംപെയനനുകളിൽ ഒന്നാണ് ഇത്. സിഐഎസ്എഫ് സൈക്ലിസ്റ്റുകളുടെ രണ്ടു ടീമുകളാണ് ഒരേസമയം ഇതിൽ പങ്കെടുക്കുന്നത്. ജനുവരി 28ന് ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷനൽ സ്റ്റേഡിയത്തിൽനിന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, വെർച്വലായാണ് സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES