ആശാൻ മെമ്മോറിയൽ അസോസിയേഷൻ നേതൃത്വത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 7 മണി മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.
മുൻ വൈസ് ചാൻസിലർ ഡോ പി ചന്ദ്രമോഹനൻ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ എം ജയപ്രകാശ്, ഡോ ബി ജയചന്ദ്രൻ,ഡോ. ബി ഭുവനേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, രാമചന്ദ്രൻ കരവാരം എന്നിവർ കുട്ടികളെ എഴുത്തിനു ഇരുത്തും.
അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് അഡ്വ ചെറുന്നിയൂർ ജയപ്രകാശ്,സെക്രട്ടറി വി ലൈജു എന്നിവർ
വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

