അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു ദിവസത്തെ ശമ്പളം നൽകാത്തതിന് കാരണക്കാരായ ജീവനക്കാരിൽ നിന്ന് ഈടാക്കി തൊഴിലാളികൾക്ക് നൽകാൻ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഉത്തരവിട്ടു. വർക്ക് ഓർഡർ തെറ്റായി രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിൽ 19ന് പതിനാലു വാർഡുകളിൽ ജോലി ചെയ്ത 220 തൊഴിലാളികളുടെ തൊഴിൽ വേതനം നൽകാതിരുന്നതാണ് നടപടിക്ക് കാരണം. 2024-25 ൽ അവശേഷിച്ച ജോലി 2025-26 സ്പിൽ ഓവർ വർക്കുകളാക്കിയതുമൂലം 16 വർക്കുകൾ ഡ്യൂപ്ലിക്കേഷൻ വന്നതായാണ് ജീവനക്കാരുടെ പക്ഷം. ഓവർസീയർ,അക്രഡിറ്റ്എൻജിനീയർ, രണ്ട് ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവരിൽ നിന്ന് വേതനമായ 81000രൂപ ഈടാക്കി തൊഴിലാളികൾക്ക് നൽകാൻ ചിറയിൻകീഴ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, ജോയിൻ്റ് പ്രോഗ്രാം കോഓർഡി നേറ്റർ എന്നിവരെ ഓംബുഡ്സ്മാൻ ചുമതലപ്പെടുത്തിയിരുന്നു.
ഇതിനെതിരെ ജീവനക്കാർ അപ്പീലിന്പോയത് തള്ളിയതോടെ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈ തുകപിടിക്കുകയാ യിരുന്നു. എന്നാൽ തൊഴിലാളികൾക്ക് ആ തുക ലഭ്യമായിട്ടില്ല.
പൊതുപ്രവർത്തകനായ ബ്രീസ് ലാൽ നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാന്റെ വ്യത്യസ്തമായ ഉത്തരവ്.

