അഞ്ചുതെങ്ങിൽ വാർഡ് പുനർവിഭജനം മാനദണ്ഡം മറികടന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയ ലാഭത്തിന് പുന ക്രമീകരിച്ചതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. വീടുകളുടെ എണ്ണം അടിസ്ഥാനമാക്കിയും 2011 ലെ ജനസംഖ്യ ആനുപാതികമായും വാർഡ് വിഭജനം നടത്തണം എന്ന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശത്തെ പാടെ അവഗണിച്ച് രാഷ്ട്രീയ ലാഭത്തിനുവേണ്ടി വാർഡ് പുനർനിർണ യിക്കുകയായിരുന്നു. നിലവിൽ 15,000 ജനസംഖ്യ വരെ 14 വാർഡും അതിനു മുകളിലുള്ള ഓരോ 2500 ജനസംഖ്യയ്ക്കും ഒരു അധിക അവാർഡ് നൽകാമെന്നിരിക്കെ 17 500 ജനസംഖ്യ ഉണ്ടായിരുന്നിട്ടും അധികവാർഡ് അനുവദിച്ചില്ല എന്ന് മാത്രമല്ല വാർഡ് ഘടന മാറ്റിയത് പോലും മാനദണ്ഡങ്ങൾ ലംഘിച്ചും ഭരിക്കുന്ന പാർട്ടിയുടെ താല്പര്യങ്ങൾക്ക് ആണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജൂഡ് ജോർജ് ആരോപിച്ചു.
ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ യാതൊരു മാറ്റവും വരുത്താതെ വീടുകളുടെ എണ്ണം അടിസ്ഥാനമാക്കുകയോ ജനസംഖ്യ ആനുപാതം കണക്കാക്കുകയോ ചെയ്യാതെ മാനദണ്ഡങ്ങളെ കാറ്റി ൽ പറത്തി ഭരണപക്ഷത്തിനു വേണ്ടി സീറ്റ് നിലനിർത്തുവാൻ ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുന്നു. വടക്ക് പടിഞ്ഞാറ് ക്ലോക്ക് വൈസ് സായി ആരംഭിക്കേണ്ട വാർഡ് വിഭജനം അഞ്ചുതെങ്ങിൽ ആൻറി ക്ലോക്ക് വൈസ് ആയി മാറ്റുകയാണ് ചെയ്തത്. 17394 ജനസംഖ്യയുള്ള പഞ്ചായത്തിൽ 14 വാർഡിലെ അംഗസംഖ്യ ശരാശരി ഒരു വാർഡിൽ 1242 ആണെന്നിരിക്കെ ഒന്നാം വാർഡിൽ 1025 ഉം രണ്ടാം വാർഡിൽ 1450 ഉം എന്ന പഴയ ലിസ്റ്റ് അതുപോലെ നിലനിർത്തി വാർഡ് നിലത്തുവാൻ ഭരണപക്ഷത്തിന് വേണ്ടി ഉദ്യോഗസ്ഥർ ശ്രമിക്കുകയായിരുന്നു. ശരാശരി ജനസംഖ്യയുടെ 10% മാത്രം കൂടുതലോ കുറവോ വരാമെന്നിരിക്കെ വാർഡ് നിലനിർത്തുവാൻ ശ്രമിക്കുകയാണ് വിഭജനത്തിലൂടെ ശ്രമിച്ചത്. മറ്റു പല വാർഡുകളിലും സ്ഥിതി ഇതിലും മോശമായ രീതിയിലാണ് അവലംബിച്ചിരിക്കുന്നത്. തീരദേശ മേഖലയെ പൂർണമായി ഒഴിവാക്കി തങ്ങൾക്ക് ആധിപത്യമുള്ള മേഖലകളിൽ വാർഡ് തരംതിരിച്ച് ജനാധിപത്യ സംവിധാനത്തെ പോലും അട്ടിമറിക്കുവാൻ സിപിഎം ശ്രമിക്കുകയാണ്.
പുതിയ വാർഡ് വിഭജനത്തിനെതിരെ ശക്തമായ രാഷ്ട്രീയ നിയമ നടപടിയുമായി മുന്നോട്ടു പോകുവാൻ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി മണ്ഡലം പ്രസിഡണ്ട് ജൂഡ് ജോർജ്ജും , പാർലമെൻററി പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫനും അറിയിച്ചു.