അഞ്ചുതെങ്ങ് പൗരവലിയുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു.
ചമ്പ്യൻ ഓഫ് ചേഞ്ച് പ്രതിഭ പുരസ്‌കാരം നേടിയ ബിഎൻ സൈജുരാജിന് അഞ്ചുതെങ്ങ് പൗരാവലി നൽകുന്ന സ്വീകരണ പരിപാടിയുടെ ഭാഗമായാണ് സ്വാഗതസംഘം രൂപീകരിച്ചത്.
കായിക്കര ആശാൻ സ്മാരക ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ കലാസാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരടക്കം നിർവധിപേർ പങ്കെടുത്തു. ചടങ്ങ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം സജി സുന്ദറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പ്രവീൺചന്ദ്ര ഉദ്ഘാടന കർമ്മം നിർവഹിച്ചു.
തുടർന്ന്, സെപ്റ്റംബർ 17 ചൊവ്വ ചദയദിനത്തിൽ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങിന്റെ സ്വാഗത കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ : അടൂർ പ്രകാശ് (എംപി), വി ജോയ് (എംഎൽഎ), വി ശശി (എംഎൽഎ) ആർ സുഭാഷ് എന്നിവരെ മുഖ്യരക്ഷാധികാരികളായും, അഡ്വ ശൈലജ ബീഗം (ജില്ലാ വൈസ് പ്രസിഡന്റ്) പിസി ജയശ്രീ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) അഡ്വ വിഎസ് അജിത്കുമാർ (കോൺഗ്രസ്സ്) തോട്ടക്കാട് ശശി (ബിജെപി) എസ് ലെനിൻ (സിപിഎം) സി പയസ് (സിപിഎം) ജസ്റ്റിൻ ജൂഡ് (മാമ്പള്ളി ഇടവക വികാരി) സ്വാമി റിഥംഭരാനന്ദ (ശിവഗിരിമഠം) ഉസ്താദ് (അഞ്ചുതെങ്ങ് മുസ്ലിം ജമാഅത്ത് )
വി ലൈജു ( അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) ചെയർമാനായും, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ ജറാൾഡ്, യേശുദാസ് സ്റ്റീഫൻ, എസ് പ്രവീൺചന്ദ്ര, ജൂഡ് ജോർജ്, സ്കന്ദകുമാർ, അഞ്ചുതെങ്ങ് സജൻ, കായിക്കര ബിബിൻ ചന്ദ്രപാൽ , ഡോക്ടർ മനോജ്‌കുമാർ തുടങ്ങിയവർ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു.
സജി സുന്ദർ ജനറൽ കൺവീനർ, കായിക്കര ബിപിൻ ചന്ദ്രപാൽ അസിസ്റ്റന്റ് കൺവീനർ, സുനിൽ ആറ്റിങ്ങൽ, അനാമർ കായിക്കര, ആകാശ് , ബിജു എം, അനിൽകുമാർ, രവിശങ്കർ, ദീപേഷ്, അനിത ആറ്റിങ്ങൽ, സാന്ദ്ര, ശ്രുതി സിദ്ധ്, ഷീബ സജീവ്, സുനിൽകുമാർ, തുടങ്ങിയവരെ കൺവീനർമാരായും,
കോർഡിനേറ്ററായി ബിനു വിജയൻ, പ്രോഗ്രാം കമ്മിറ്റി
ചെയർമാനായി എസ് പ്രവീൺചന്ദ്ര, വൈസ് ചെയർമാൻ ബിജു കായിക്കര, കൺവീനർ സിന്റിൽ മഹേന്ദ്രൻ, ജോയിന്റ് കൺവീനർ ജസ്റ്റിൻ ആൽബി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അനാമർ, വൈസ് ചെയർമാൻ ഐസക്, കൺവീനർ അഞ്ചുതെങ്ങ് സജൻ, ജോയിന്റ് കൺവീനർ പ്രസന്നൻ ഏറത്ത് എന്നിവരെയും
റിസപ്ഷൻ കമ്മിറ്റി ചെയർമാനായി ആകാശ് കായിക്കര, വൈസ് ചെയർമാൻ ഡെന്നിസ് മുണ്ടുതുറ കൺവീനർ വീണാ സൂനു, ജോയിന്റ് കൺവീനർ സിമി വിനോദ്,
ഗൾഫ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ജോസ്, കൺവീനർ പ്രസാദ് ദേവരാജൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു.