ഒരു വസ്തുവിന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖ കൂടിയാണ് ആധാരം. എന്നാല്‍ ഇത് നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്.?
▪️എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യല്‍.
ആധാരം നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. എഫ്ഐആറില്‍ വസ്തുവിന്റെ രേഖ നഷ്ടപ്പെട്ടതായോ മോഷ്ടിക്കപ്പെട്ടതായോ സൂചിപ്പിക്കണം. എന്നാല്‍ പിന്നീട് ഭൂമി സംബന്ധമായ എന്തങ്കിലും പ്രശ്നം വന്നാല്‍ എഫ്ഐആറിന്റെ പകര്‍പ്പ് ഉപയോഗിക്കാം.
നിങ്ങളുടെ പരാതിയില്‍ പൊലീസിന് യഥാര്‍ഥ രേഖ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്റ്റേഷനില്‍ നിന്ന് നോണ്‍-ട്രേസബിള്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ടിസി) നല്‍കും. യഥാര്‍ഥ രേഖ നഷ്ടപ്പെട്ടതായി കാണിക്കാന്‍ ആവശ്യമായ രേഖയാണ് എന്‍ടിസി. വസ്തുവിന്റെ ഡ്യൂപ്ലിക്കേറ്റ് ആധാരം ലഭിക്കുന്നതിന് നോണ്‍ – ട്രേസബിള്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
▪️പത്രത്തില്‍ പരസ്യം ചെയ്യുക.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആധാരം നഷ്ടപ്പെട്ട വിവരം പത്രത്തില്‍ അറിയിപ്പായി പരസ്യം ചെയ്യണം. കുറഞ്ഞത് രണ്ട് പത്രങ്ങളിലെങ്കിലും പരസ്യം നല്‍കണം. ഒന്ന് ഇംഗ്ലീഷിലും മറ്റൊന്ന് പ്രാദേശിക ഭാഷയിലുള്ള പത്രത്തിലും നല്‍കാം. വസ്തുവിന്റെ കാര്യങ്ങള്‍, നഷ്ടപ്പെട്ട രേഖകളെ കുറിച്ചുള്ള വിവരങ്ങള്‍, നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവ അറിയിപ്പിലുണ്ടാകണം.
ഇതുസംബന്ധിച്ച് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍, പ്രസിദ്ധീകരിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അറിയിക്കാവുന്നതാണ് എന്നും പരാമര്‍ശിക്കേണ്ടതുണ്ട്. ഈ പരസ്യം നല്‍കുന്നതിന് വ്യക്തമായ കാരണങ്ങള്‍ വിശദീകരിക്കുന്ന നോട്ടറൈസ്ഡ് സത്യവാങ്മൂലവും ഒരു വക്കീലിന്റെ കത്തും നല്‍കണം.
▪️ഫ്ലാറ്റിലാണ് താമസിക്കുന്നതെങ്കില്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വേണം.
നിങ്ങള്‍ ഫ്ലാറ്റിലോ അപ്പാര്‍ട്ട്മെന്റിലോ ആണ് താമസിക്കുന്നതെങ്കില്‍ ഹൗസിങ് സൊസൈറ്റിയായിരിക്കും നിങ്ങളുടെ ഷെയര്‍ സംബന്ധിച്ച പ്രമാണം നല്‍കുക. പ്രമാണം വീണ്ടും ലഭിക്കുന്നതിന് ഹൗസിങ് സൊസൈറ്റിയില്‍ വീണ്ടും അപേക്ഷ നല്‍കണം. റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനില്‍ (RWA) നിന്ന് ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എഫ്ഐആറിന്റെയും പത്രത്തില്‍ അച്ചടിച്ച നോട്ടിസിന്റെയും പകര്‍പ്പുകള്‍ ആവശ്യമാണ്.
നിങ്ങള്‍ അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ രേഖകള്‍ പരിശോധിക്കുന്നതിനായി റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന് ഒരു മീറ്റിങ് ക്രമീകരിക്കും. പരിശോധനയില്‍ നിങ്ങളുടെ രേഖകള്‍ സത്യസന്ധമാണെന്ന് വ്യക്തമായാല്‍ നിങ്ങള്‍ക്കൊരു ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കാം : ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന് മുമ്ബ്, 10 രൂപയുടെ നോണ്‍ ജുഡീഷ്യല്‍ സ്റ്റാമ്ബ് പേപ്പറില്‍ രേഖകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച സത്യവാങ്മൂലം നോട്ടറൈസ് ചെയ്യണം. ഇതില്‍ എഫ്ഐആര്‍ നമ്ബര്‍, നഷ്ടപ്പെട്ട രേഖകളുടെ വിശദാംശങ്ങള്‍, പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിന്റെ പകര്‍പ്പ്, അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച വക്കീല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷ നല്‍കാനുള്ള കാരണം എന്നിവ രേഖപ്പെടുത്തണം.
നോട്ടറി ഇത് സാക്ഷ്യപ്പെടുത്തിയ ശേഷം സബ്-രജിസ്ട്രാര്‍ ഓഫിസില്‍ ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷ സമര്‍പ്പിക്കാം. 7മുതല്‍ 10 വരെ പ്രവൃത്തി ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ആധാരത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കും.

