ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾ ജനങ്ങ ളോട് വിശദീകരിക്കുവാനും സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗൃഹ – സന്ദർശന പരിപാടിക്ക് തുടക്കമായി.
പാർട്ടിജില്ലാ സെക്രട്ടേറിയറ്റംഗം ആർ രാമമു, ജില്ലാകമ്മിറ്റിയംഗങ്ങളായ യ ആർ സുഭാഷ്, അഡ്വ : ഷൈലജാ ബീഗം എന്നിവരുടെ നേതൃത്വത്തി ലാണ് ഭവനസന്ദർശന പരിപാടിക്ക് ആരംഭംകുറിച്ചത്.
സന്ദർശന പരിപാടിയിൽ ഏരിയാ കമ്മിറ്റിയംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പയസ്, വി ലൈജു, ബി എൻ. സൈജുരാജ്, ആർ ജാറാൾഡ്, എസ് പ്രവീൺ ചന്ദ്ര, ലിജാബോസ്,
പി വിമൽ രാജ്, ജോസഫിൻ മാർട്ടിൻ, ജെ സേവ്യർ, ശ്യാമപ്രകാശ്, കിരൺ ജോസഫ് ബ്രാഞ്ച് സെക്രട്ടറിമാരായ വിഷ്ണുമോഹൻ, ജസ്റ്റിൻ ആൽബി, വിജയ് വിമൽ, സെൽവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരിത ബിജു, സജിസുന്ദർ, സ്റ്റീഫൻ ലൂവിസ്, ഫ്ലോറൻസ് ജോൺസൻ, മിനിജൂഡ്, സോഫിയ ജ്ഞാനദാസ് എന്നിവർ നേതൃത്വം നൽകി.



