ദേശീയ പതാക ഉയര്‍ത്തി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ ധീര സ്വാതന്ത്ര സമര സേനാനി വി.ഡി സവര്‍ക്കറേയും അനുസ്മരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.
ബാപു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കര്‍, വീര്‍ സവര്‍ക്കര്‍ എന്നിവര്‍ രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ചതില്‍ പൗരന്മാര് അവരോട് എന്നും കടപ്പെട്ടിരിക്കുന്നു’- പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. സ്വാതന്ത്ര്യ ദിന പരസ്യത്തില്‍ നിന്ന് നെഹ്റുവിനെ ഒഴിവാക്കി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി വിവാദമായതിന് പിന്നാലെയാണ് സവര്‍ക്കറെ പരാമര്‍ശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗവും.

