Friday, October 25, 2024
HomeCRIME & POLICEവര്‍ക്കലയില്‍ പൊലീസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ : കൊലപാതകമെന്ന് സംശയം

വര്‍ക്കലയില്‍ പൊലീസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ : കൊലപാതകമെന്ന് സംശയം

മൈതാനം ഡി വൈ എസ് പി ഓഫീസിനു സമീപം ഉള്ള മെയിൻ റോഡില്‍ യുവാവ് മരിച്ച നിലയില്‍ കാണപ്പെട്ടു.വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള ആഴത്തിലുള്ള മുറിവുണ്ട്. തലക്ക് അടിയേറ്റ പാടുണ്ട്.തലപൊട്ടി രക്തം വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്..അടിപിടിക്കിടെ സംഭവിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.
കൊലപാതകമാകാം എന്ന് പൊലീസ് സംശയിക്കുന്നു . സംഭവത്തില്‍ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES