പെരുമാതുറ – അഞ്ചുതെങ്ങ് തീരദേശ പാത യൂത്ത് കോൺഗ്രസ് ഉപരോധിച്ചു.
തീരദേശ പാതയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെയാണ് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമാതുറയിൽ റോഡ് ഉപരോധം സംഘടിപ്പിച്ചത്.
രാവിലെ 9 മണിയോടെയാണ് റോഡ് ഉപരോധം ആരംഭിച്ചത്. പെരുമാതുറ – അഞ്ചുതെങ്ങ് തീരദേശ പാത പൂർണ്ണമായും പ്രവർത്തകർ അടച്ചു. ഇതോടെ സ്കൂൾ ബസുകൾ, കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉൾപ്പെടെയുള്ളയുടെ യാത്ര തടസ്സപ്പെട്ടു.
ഉപരോധ സമരം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ ഉൽഘാടനം ചെയ്തു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധ പരിപാടിക്ക് സുനിൽ സലാം, അൻസിൽ അൻസാരി, സഹീർ, റിനാദ്, സജി, ഷാജഹാൻ ശഫാത്ത്, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.