Saturday, August 24, 2024
HomeKERALAഇതിഹാസ നായകൻ കുടമൺ പിള്ളയുടെ ചിത്രം നാടിന് സമർപ്പിച്ചു.

ഇതിഹാസ നായകൻ കുടമൺ പിള്ളയുടെ ചിത്രം നാടിന് സമർപ്പിച്ചു.

ഭാരതത്തിൽ ആദ്യം ബ്രിട്ടീഷ് ഭരണത്തിനെതിരെ പടപൊരുതി 143 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിക്കൊണ്ട് ചരിത്രം സൃഷ്ടിച്ച ആറ്റിങ്ങൽ കലാപം എന്ന വീര ഇതിഹാസത്തിന് നേതൃത്വം നൽകിയ കുടമൺ പിള്ളയുടെ ചിത്രം നാടിന് സമർപ്പിച്ചു.

രാജാരവിവർമ്മയുടെ 174 മത് ജന്മവാർഷിക വുമായി ബന്ധപ്പെട്ടു കിളിമാനൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി സംസ്കാർ ഭാരതി ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രന് ചിത്രം കൈമാറിക്കൊണ്ട് നാടിന് സമർപ്പിച്ചു.

കുടമൺ പിള്ള യുടെ ചിത്രം ആദ്യമായാണ് ഒരു ചിത്രകാരൻ വരയ്ക്കുന്നത്. ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക, ബിജു രാമവർമ്മ പ്രദീപ് നമ്പ്യാർ എന്നിവർ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികവുമായി ബന്ധപ്പെട്ടു കേന്ദ്ര ലളിതകലാ അക്കാദമി നടത്തിയ ചിത്രകലാ ക്യാമ്പിലാണ് ആറ്റിങ്ങൽ സ്വദേശി സുജിത്ത് ഭവാ നന്ദൻ എന്ന ചിത്രകാരൻ
കുടമൺ പിള്ള യുടെ ചിത്രം വരച്ചത്. ഇതോടെ ആറ്റിങ്ങൽ കലാപത്തിന്റെ ചരിത്രവും കുടമൺ പിള്ള എന്നാ ധീര ദേശാഭിമാനിയും ദേശീയ ശ്രദ്ധയിലേക്ക് എത്തിപ്പെടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചിത്രകാരന്മാർ വരച്ച ചിത്രത്തോടൊപ്പം കുട്ടൻപിള്ളയുടെ ചിത്രവും അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ ഇടം പിടിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES