അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ കുടിവെള്ളം നിലച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും നടപടി സ്വീകരക്കാതെ അധികൃതർ. അഞ്ചുതെങ്ങ് താഴമ്പള്ളി ഹാർബറിലാണ് ആഴ്ചകളായി കിടിവെള്ളം നിലച്ചത്.
പമ്പ് തകരാറാണ് കുടിവെള്ളം നിലയ്ക്കുവാൻ കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഹാർബറിലെ എല്ലാ ആവിശ്യങ്ങൾക്കും ഉപയോഗിക്കുന്നത് വാട്ടർ അതോർറ്റിയുടെ കുടിവെള്ളമാണ്, കുടിവെള്ളം ടാങ്കിൽ ശേഖരിച്ച് പമ്പ് ഉപയോഗിച്ച് വിവിധ ആവിശ്യങ്ങൾക്കായ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പമ്പ് ചെയ്യുവാൻ ഉപയോഗിക്കുന്ന പ്രധാന പമ്പ് തകരാറിൽ ആയതാണ് ഹാർബറിൽ വെള്ളം നിലയ്ക്കുവാൻ കാരണമായതെന്നാണ് സൂചന.
തന്മൂലം, ടോയ്ലറ്റ് ഉപയോഗവും ലേലത്തറ ശുചീകരണവും ഏതാണ്ട് നിലച്ചമട്ടാണ്. ഹാർബറിലെ സ്ത്രീകളടക്കമുള്ള മത്സ്യത്തൊഴിലാളികൾ നിർവധിതവണ ഹാർബർ ഉദ്യോഗസ്ഥരോട് പരാതി പാഞ്ഞെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

