അഞ്ചുതെങ്ങ് സ്വദേശിയുടെ വരികളിൽ കെഎസ് ചിത്രയുടെ ആലാപനവുമായി “14 ഫെബ്രുവരി” സിനിമയെത്തുന്നു.
അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം പുതുവൽ പുരയിടത്തിൽ സൈമൺ കസ്തുല സൈമൺ ദമ്പതികളുടെ മകൻ ലിയോൺ സൈമനാണ് സിനിമയ്ക്ക് വേണ്ടി ഗാനത്തിന്റെ വരികൾ എഴുതിയത്. ഇത് പാടിയിരിക്കുന്നത് കേരളത്തിന്റെ വാനമ്പാടിയായ കെഎസ് ചിത്രയാണ്. “14 ഫെബ്രുവരി” എന്ന ചിത്രത്തിന് വേണ്ടിയാണ് ലിയോൺ സൈമൺ ഗാനം രചിച്ചത്.
സിനിമയുടെ ചിത്രീ കരണം പാലക്കാട്,ചിറ്റൂർ പരിസരപ്രദേശങ്ങളിൽ പൂർ ത്തിയായി. വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഹരിത്ത് (ഒടിയൻ ഫെയിം )നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ,സാബു തിരുവല്ല, ശ്രീജിത്ത് വർമ്മ, മിഥുൻ ആന്റണി,ചാരു കേഷ്,റോഷൻ, രാകേന്ദ്, ബദിലാൽ, ഷെജി ൻ, ജിതിൻ ഗുരുമാത്യൂസ്,അമല,ആരതി നായർ, അപൂർവ്വ, ഐശ്വര്യ, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവർ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ലി യോൺ സൈമൺ,രാജീവ് നായർ പല്ലശ്ശന, രാജേഷ് ആ 5, കുമാർ നായർ .രാഹുൽ സി വിമല ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ്, കെ എസ് ചി ത്ര,മാതംഗി അജിത് കുമാർ,വിജയ് ചമ്പത്ത്, ഡോക്ടർ കെ പി നന്ദകുമാർ തുടങ്ങിയവരാണ്. ഗാനരചന ലിയോൺ സൈമണ് പുറമേ രാജീവ് നായർ പല്ലശ്ശന,ശ്രീകുമാർ ബാല കൃഷ്ണൻ എന്നിവരാണ്.
ഗാനങ്ങൾക്ക് സംഗീതം നിർവ ഹിച്ചിരിക്കുന്നത് സംവിധായകൻ വിജയ് ചമ്പത്ത് ആണ്. പ്രൊഡക്ഷൻ ഡിസൈനർ എൽപി സതീഷ്, പ്രൊഡ ക്ഷൻ കൺട്രോളർ ശ്യാം സരസ്. ആർട്ട് ഡയറക്ടർ മുരളി ബേപ്പൂർ. കോസ്റ്റംസ് ദേവൻ കുമാരപുരം. മേക്കപ്പ് ഷനീ ജ് ശില്പം. പോസ്റ്റർ ഡിസൈൻ മനോജ് ഡിസൈൻസ്. സ്റ്റിൽസ് ശ്രീജിത്ത് ചെത്തിപ്പാടി. പി.ആർ.ഒ. എം കെ ഷെജിൻ.
ക്ലൗഡ് 9 സിനിമാസിന്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണലാണ് സിനിമയുടെ നിർമ്മാണം.


