Saturday, August 24, 2024
HomeAATINGALഅഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളി സംവിധായകനാകുന്നു : ആദ്യ സിനിമയിൽ നായകൻ ആന്റണി വർഗീസ്.

അഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളി സംവിധായകനാകുന്നു : ആദ്യ സിനിമയിൽ നായകൻ ആന്റണി വർഗീസ്.

അഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളി സംവിധായകനാകുന്നു.
ആർഡിഎക്സി’ന്റെ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാപോൾ നിർമിക്കുന്ന ചിത്രത്തത്തിനാണ് അഞ്ചുതെങ്ങ് സ്വദേശി അജി മാമ്പള്ളി സംവിധായകനാകുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് ആന്റണി വർഗീസാണ്.

നവാഗതനായ അജിത് മാമ്പള്ളിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം തീരദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു റിവഞ്ച് ആക്‌ഷൻ ഡ്രാമയാണ്. ആർഡിഎക്സ് പോലെ തന്നെ വിശാലമായ കാൻവാസ്സിൽ, വലിയമുടക്കിൽ അവതരിപ്പിക്കുന്ന സിനിമയാകുമിതെന്നാണ് അണിയറക്കാർ പറയുന്നത്.

മലയാളത്തിലെ പ്രമുഖ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരുടെ നിർണയം പൂർത്തിയായി വരുന്നു. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമൽ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ അഹമ്മദ്. നിർമാണ നിർവഹണം ജാവേദ് ചെമ്പ്, പിആർഓ വാഴൂർ ജോസ്.

സെപ്റ്റംബർ പതിനാറ് ശനിയാഴ്ച്ച ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിന് ആരംഭം കുറിക്കും. ഒക്ടോബർ മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന സിനിമ രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി പൂർത്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES