അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തെ പാറയും മണലും നീക്കംചെയ്യൽ ഇനിയും വൈകിയേക്കും. ക്രൈൻ സഞ്ചരിക്കേണ്ടതിന് അവശ്യമായ വീതി അഴിമുഖത്തെ പുലിമുട്ടിനില്ലാത്തതാണ് കാരണം.
ഭീമൻ ക്രൈനിന്റെ എല്ലാ ഭാഗങ്ങളും കൂട്ടിയോജിപ്പിച്ചതോടെ ക്രൈനിന് ഏതാണ്ട് നൂറ് ടണ്ണോളം ഭാരമാക്കുകയും, ഇതോടെ നിലവിലെ പാത വഴി ക്രൈൻ അഴിഅഴിമുഖത്ത് എത്തിക്കുവാൻ സാധിക്കാത്ത അവസ്ഥയാകുകയുമായിരുന്നു. ഇതേ തുടർന്ന് ക്രൈനിന്റെ ബൂം വേർപെടുത്തുകയും, തുടർന്ന് സഞ്ചരിക്കാനുള്ള പാത വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയുമായിരുന്നു.
നിലവിൽ പാത വികസിപ്പിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടന്നു വരികയാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇതിനായി കാര്യക്ഷമമായുള്ള ഒരു പ്രവർത്തികളും നടക്കുന്നില്ല എന്നാണ് പ്രദേശത്തെ നിലവിലെ സാഹചര്യത്തിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത്.
ക്രൈൻ സഞ്ചരിക്കേണ്ടതിന് അവശ്യമായ വീതി പുലിമുട്ടിൽ ഇല്ലാത്തതാണ് പ്രധാന തടസ്സം. നിലവിൽ ഒരു എക്സലേറ്റർ ഉപയോഗിച്ച് പാതയൊരുക്കൽ പ്രവർത്തികൾ നടന്നുവരുന്നുണ്ട്. ഈ സ്ഥിതിയിലാണ് പ്രവർത്തികൾ മുന്നോട്ട് പോകുന്നതെങ്കിൽ ഇനിയും ദിവസങ്ങൾ കഴിഞ്ഞു മാത്രമെ പുലിമുട്ടിലേക്ക് ക്രെയിൻ എത്തിക്കാനാവൂ.
മാത്രമല്ല, അവിടെ വെച്ച് ലോങ്ങ് ഭൂം കൂടി കൂട്ടിയോജിപ്പിച്ചതിന് ശേഷമേ പ്രവർത്തികൾ ആരംഭിക്കാൻ കഴിയുകയുള്ളൂ.
എന്നാൽ ഈ വസ്തുതകൾ മറച്ചുവച്ചുകൊണ്ട്, പാത ഒരുക്കൽ ഏറെക്കുറെ പൂർത്തിയായെന്നും അടുത്ത ദിവസം തന്നെ ഭീമൻ ക്രൈൻ പുലിമൂട്ടിലെത്തിച്ച് പാറയും മണലും നീക്കിതുടങ്ങുവാനുള്ള പ്രവർത്തികൾ ആരംഭിക്കുമെന്നുമാണ് സർക്കാർ പ്രതിനിധികളും ഹാർബർ വകുപ്പ് ഉദോഗസ്ഥരും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

