അനധികൃതമായ് ഓണറേറിയവും അലവൻസും കൈപ്പറ്റിയ മുൻ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അംഗമായ വനിതാ നേതാവിന് തുക തിരിച്ചടയ്ക്കാൻ കാരണം കാണിക്കൽ നോട്ടീസ്.
ചിറയിൻകീഴ് ഗ്രാമപഞ്ചയത്ത് മുൻ വനിതാ അംഗത്തിനെതിരെയാണ് തുക തിരിച്ചടയ്ക്കാൻ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.
ഒരേ സമയം
2015 -2020 കാലഘട്ടത്തിൽ പഞ്ചയത്തിന്റെ ഓണറിറയം
അലവൻസും കൂടാതെ അതേസമയം ശാർക്കര യുപി സ്കൂളിൽ
നിന്നും ഓണേറിയവും കൈപറ്റിയാതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി.
നിയമവിരുദ്ധമായി കൈപ്പറ്റിയ തുക തിരിച്ചടക്കാതിരിക്കാൻ കാരണം മുണ്ടെങ്കിൽ ബോധിപ്പിക്കാനാണ് നോട്ടിസ്. കൂടാതെ ഇവരുടെ അനധികൃത നിയമനത്തെക്കുറിച്ചും അന്ന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് ഓമ്പുഡ്സ്മാൻ ഗോപിനാഥനാണ് നോട്ടീസ് അയച്ചുകൊണ്ട് ഉത്തരവിട്ടത്.

