എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് ചിറയിൻകീഴ് മേഖല കൺവെൻഷൻ സഭവിള ശ്രീനാരായണാശ്രമം ലൈബ്രറി ഹാളിൽ നടന്നു. എസ്എൻ ട്രസ്റ്റ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അജി.എസ്ആർഎം ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ അധ്യക്ഷനായി. ട്രസ്റ്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊരുക്കാനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ന്യൂജെൻ കോഴ്സുകളടക്കം ലഭ്യമാക്കാനും എസ്എൻ ട്രസ്റ്റ് സെക്രട്ടറി എന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ വഹിച്ച പങ്ക് ട്രസ്റ്റ് ചരിത്രത്തിലെ സുവർണകാലഘട്ടമാണെന്നു അജി എസ്ആർഎം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ ഔദ്യോഗിക പക്ഷം സ്ഥാനാർഥികളായി രംഗത്തുള്ള 130 പേരെയും വിജയിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. ആറ്റിങ്ങൽ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ്, യോഗം കൗൺസിലർ ഡി.വിപിൻരാജ്, ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ്സഭവിള, എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി, വനിതാസംഘം യൂണിയൻ കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം, യോഗം ഡയറക്ടർ അഴൂർബിജു, ചിറയിൻകീഴ് താലൂക്ക് യൂണിയൻ മുൻ സെക്രട്ടറി എസ്.ആർ.ജ്യോതി, എസ്എൻ ട്രസ്റ്റ് വർക്കല ആർഡിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.കൃത്തിദാസ്, ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി. തൃദീപ് കോൺട്രാക്റ്റർ, കീഴാറ്റിങ്ങൽ ശാഖായോഗം പ്രസിഡന്റ് ബി. അനിൽകുമാർ, ഡി. ചിത്രാംഗദൻ എന്നിവർ പ്രസംഗിച്ചു.
യൂണിയൻ തലത്തിൽ ശാഖായോഗം പ്രസിഡന്റുമാർ ചെയർമാൻമാരുമായും സെക്രട്ടറിമാർ കൺവീനർമാരുമായി 101 അംഗ തിരഞ്ഞെടുപ്പു സമിതിക്കു രൂപം നൽകി.

