കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വനിതകൾക്കായുള്ള പ്രത്യേക ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
സ്ട്രെസ് മാനേജ്മെന്റ്, മെൻസ്ട്രൽ ഹെൽത്ത്, തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ, പ്രീ ഹൈപ്പർടെൻഷൻ, പ്രീ ഡയബറ്റിസ് എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്
ഒക്ടോബർ 26 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് കായിക്കര ആശാൻ സ്മാരകത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഉൽഘാടനം തിരുവനന്തപുരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ : എ ഷൈലജ ബീഗം നിർവ്വഹിയ്ക്കും.
ചടങ്ങിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ആദ്യക്ഷത വഹിക്കും, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ് സ്വാഗതം പറയും.
തുടർന്ന് ആറ്റിങ്ങൽ സർക്കാർ ഹോമിയോ ആശുപത്രി ആർ.എം.ഓ ഡോക്ടർ ജോഷില ഖൈതാന്റെ നേതൃത്വത്തിൽ
ആരോഗ്യബോധവത്കരണ ക്ലാസും മെഡിക്കൽക്യാമ്പും നടക്കും.
പരിപാടിയിൽ ജോസഫിൻ മാർട്ടിൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ബി.എൻ സൈജുരാജ് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സ്റ്റീഫൻ ലൂയിസ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഫ്ലോറൻസ് ജോൺസൺ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജയ ശ്രീരാമൻ ബ്ലോക്ക് പഞ്ചായത്ത് അംഗം, വാർഡ് മെമ്പർമാരായ സരിത ബിജു, ദിവ്യ ഗണേഷ്, സജി സുന്ദർ, ഡോൺ ബോസ്കോ, സോഫിയ ജ്ഞാനമാസ്, ഷീമാ ലെനിൻ, യേശുദാസ് സ്റ്റീഫൻ, ജൂഡ് ജോർജ്, മിനി ജുഡ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. മെഡിക്കൽ ഓഫീസർ ഡോ വിഷ്ണു വി.എസ് കൃതജ്ഞത രേഖപ്പെടുത്തും.

